Flash News

ബാര്‍ കോഴ ആരോപണം നേരിടുന്ന മാണിയെ ലഡു കൊടുത്ത് കെട്ടിപ്പിടിക്കാന്‍ തന്നെ കിട്ടില്ല: വി.ഡി സതീശന്‍

April 1, 2015 , ഷാഹിദ് വൈപ്പി

v_d_satheeshan_mainതിരുവനന്തപുരം: ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണിയെ ലഡു കൊടുത്ത് കെട്ടിപ്പിടിച്ച് പിന്തുണയ്ക്കാനുള്ള മനസ് തനിക്കില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും എം.എല്‍.എയുമായ വി.ഡി സതീശന്‍. ലോകം മുഴുവനുമുള്ള മലയാളികളും നാണം കെടുന്ന സംഭവങ്ങളായിരുന്നു ബജറ്റ് ദിവസം സഭയില്‍ നടന്നത്. ഇരുപക്ഷവും അതില്‍ തെറ്റുകാരാണ്. കേരള നിയമസഭയ്ക്ക് വലിയൊരു ചരിത്രമുണ്ട്. അതിനെ കളങ്കപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുത്ത് വിട്ട ജനപ്രതിനിധികള്‍ സഭയില്‍ കാണിച്ചത് മോശം പ്രവര്‍ത്തികളാണ്. ജനങ്ങളുടെ നന്മയ്ക്കായിട്ടാണ് അവരെ ജനപ്രതിനിധികളായി സഭയിലേക്ക് എത്തിച്ചത്. നിയമ നിര്‍മ്മാണത്തില്‍ പങ്കാളികളായി സഭയുടെ അന്തസ് കാത്തു സൂക്ഷിക്കേണ്ടതും സഭയിലെ പ്രതിനിധിയുടെ കടമയായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

നിയമസഭയില്‍ അംഗമായതിനു ശേഷം തന്റെ ഭാഗത്തു നിന്ന് ഇതുവരെ മോശമായ പദപ്രയോഗമോ, പറഞ്ഞവാക്ക് പിന്‍വലിക്കേണ്ടി വരുകയോ ചെയ്തിട്ടില്ല. ആ ബോധ്യം ഉള്ളതിനാലാണ് സഭയില്‍ അനിഷ്‌ട സംഭവങ്ങള്‍ നടന്നിട്ടും മറ്റ് സംഭവങ്ങളില്‍ പങ്കാളിയാകാതെ സീറ്റില്‍ തന്നെ ഇരുന്നതെന്നും സതീശന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top