Flash News

ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി അന്തരിച്ചു

April 1, 2015 , ഷാഹിദ് വൈപ്പി

okwaടോക്കിയൊ: ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി മിസാവോ ഒക്കാവ അന്തരിച്ചു. 117 വയസായിരുന്നു. ജപ്പാന്‍ സ്വദേശിനിയായ ഇവര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്ത് ദിവസം മുമ്പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1898 മാര്‍ച്ച് 5ന് ജനിച്ച ഒക്കാവൊയെ 2013ലാണ് ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയായി ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് അംഗീകരിച്ചത്. ഒരു മാസം മുമ്പാണ് ഒക്കാവ 117മത് ജന്മദിനം ആഘോഷിച്ചത്. 1919ല്‍ വിവാഹിതയായ ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. ഒക്കാവയുടെ ഭര്‍ത്താവ് യൂക്കിയോ 1931ല്‍ അന്തരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top