Flash News

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച് അപകടം; 38 ലക്ഷം നഷ്ടപരിഹാരം

April 1, 2015 , സ്വന്തം ലേഖകന്‍

court emblom_95കോട്ടയം: ലൈസന്‍സില്ലാതെ മകന്‍ ഓടിച്ച ബൈക്ക് മറിഞ്ഞ് പിന്നിലിരുന്ന സുഹൃത്തിന് പരിക്കേറ്റ സംഭവത്തില്‍ വാഹന ഉടമയായ പിതാവും മകനും 38 ലക്ഷം രൂപ പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പാലാ മോട്ടോര്‍ ആക്സിഡന്‍റ് ക്ലൈയിംസ് ട്രൈബ്യൂണലും അഡീഷനല്‍ ജില്ലാ ജഡ്ജിയുമായ കെ.എ. ബേബി വിധിച്ചു.

വൈക്കം തലയാഴം പനമഠം കോളനിയില്‍ ഷെമിയോണിനാണ് (30) ഗുരുതര പരിക്കേറ്റത്. 2012 ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം. വൈക്കം ഉല്ലല സ്വദേശി പ്രകാശന്‍െറ മകന്‍ പ്രണവാണ് ബൈക്ക് ഓടിച്ചിരുന്നത്. പ്രണവും ഷെമിയോണും സുഹൃത്തുക്കളായിരുന്നു. അപകടസമയത്ത് പ്രണവിന് ലൈസന്‍സില്ലായിരുന്നു. പരിക്കേറ്റ് ചികിത്സയിലായ ഷെമിയോണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു.

ബൈക്ക് ഓടിച്ചയാള്‍ക്ക് അപകടസമയത്ത് ലൈസന്‍സ് ഇല്ലാതിരുന്നതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലന്ന ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം അംഗീകരിച്ച കോടതി നഷ്ടപരിഹാരവും പലിശയും കോടതി ചെലവും ഉള്‍പ്പെടെ 38,20,000 രൂപ പരിക്കേറ്റയാള്‍ക്ക് വാഹന ഉടമയും മകനും ചേര്‍ന്ന് നല്‍കണമെന്നാണ് വിധിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top