Flash News

യുവതിയെ തേടി എത്തിയ യുവാവ് മര്‍ദ്ദനമേറ്റുമരിച്ചു; സദാചാര പൊലിസിംഗാണെന്ന് ആരോപണം

April 3, 2015 , സ്വന്തം ലേഖകന്‍

daily news thumpnailചാവക്കാട്: അര്‍ധരാത്രി യുവതിയെതേടി യുവതിയുടെ വീട്ടിലെത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ തലക്ക് അടിയേറ്റ് മരിച്ചു. യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചുകൊന്നതാണെന്ന് പരാതിയുണ്ട്. കടപ്പുറം അഞ്ചങ്ങാടി പുതിയകത്ത് സവാഹിറാണ് (28) മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിക്ക് ഒരു വീട്ടിലെ വിറക്പുരക്ക് സമീപത്തുവെച്ചാണ് ഇയാള്‍ക്ക് തലക്ക് അടിയേറ്റത്. ഈ വീട്ടിലുള്ള 26 കാരിയായ വീട്ടമ്മയെ തേടിയത്തെിയതായിരുന്നു സവാഹിര്‍. ഈ വീട്ടമ്മയുമായി യുവാവിന് നേരത്തെ ബന്ധമുണ്ടായിരുന്നുവത്രേ. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

യുവാവ് വീടിന്‍െറ വാതിലില്‍ മുട്ടിയപ്പോള്‍ വീട്ടമ്മ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവിനെ രഹസ്യമായി അറിയിച്ചു. ഉടന്‍ ബന്ധുക്കള്‍ നാട്ടുകാരെയും കൂട്ടി യുവാവിനെ ഓടിച്ചു. യുവാവ് വിറക്പുരയില്‍ ഒളിച്ചപ്പോള്‍ ഓടിക്കൂടിയവര്‍ ഇയാളുടെ തലക്ക് അടിക്കുകയായിരുന്നുവെന്ന് പറയുന്നു. തലക്ക് അടിയേറ്റയുടന്‍ യുവാവ് മരിച്ചുവീണു.

വീട്ടമ്മയും യുവാവും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നതായി പറയുന്നു. വീട്ടമ്മയുടെ വീട്ടുകാര്യങ്ങളു മറ്റും ചെയ്തുകൊടുത്തിരുന്നത് സവാഹിര്‍ ആയിരുന്നുവത്രേ. എന്നാല്‍, ഈ ബന്ധം ഭര്‍ത്താവിന്‍െറ ബന്ധുക്കള്‍ അറിഞ്ഞതോടെയാണ് വീട്ടമ്മ ബന്ധത്തില്‍നിന്ന് പിന്മാറിയത്. വീട്ടമ്മയുടെ ഭര്‍ത്താവിന്‍െറ സഹോദരീപുത്രനും മരിച്ച സവാഹിറും തമ്മില്‍ മുമ്പ് ഇതേച്ചൊല്ലി വഴക്കുണ്ടായിരുന്നു. താന്‍ ഇനിയും വരുമെന്നും തടയാന്‍ പറ്റുമോയെന്ന് സവാഹിര്‍ വെല്ലുവിളിക്കുകയും ചെയ്തു. വെല്ലുവിളി കഴിഞ്ഞശേഷമാണ് സവാഹീര്‍ വീട്ടമ്മയുടെ വീട്ടിലത്തെിയത്. വഴക്കുണ്ടായ വിവരം അറിഞ്ഞ വീട്ടമ്മ യുവാവിനെ പതിവുപോലെ വീട്ടില്‍ കയറ്റാന്‍ തയ്യാറായില്ല. രണ്ട് പിടിച്ചുപറിക്കേസില്‍ പ്രതിയാണ് സവാഹിര്‍.

സവാഹീര്‍ കൊല്ലപ്പെട്ട കേസില്‍ ചാലില്‍ ചിന്നക്കല്‍ ഷാഹിദ് (26), പണ്ടാരത്തില്‍ കറുത്ത വീട്ടില്‍ റംഷാദ് എന്നിവര്‍ പോലീസില്‍ കീഴടങ്ങി. വീട്ടമ്മയുടെ ഭര്‍ത്താവിന്‍്റെ സഹോദരിയുടെ മകനാണ് ഷാഹിദ്. സവാഹിര്‍ വീട്ടില്‍ വന്ന വിവരം ഇയാളോടാണ് വീട്ടമ്മ വിളിച്ചുപറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top