Flash News

പാഠങ്ങള്‍ (കവിത) നസീമ നസീര്‍

April 4, 2015 , നസീമ നസീര്‍

 

patangal titleശേഷിച്ച വറ്റില്‍ പ്രാവിന്‍ ചുണ്ടുകള്‍ മുട്ടവേ,
ഏറെ ഇഷ്ടപ്പെട്ട അന്നം ഞാന്‍ വലിച്ചെറിഞ്ഞു.
ചിറകടിയൊച്ചകള്‍ സുന്ദരമെന്ന തോന്നലുകള്‍ ,
ഉന്നം പിടിക്കാനെന്നെ പഠിപ്പിച്ചു.

കാഷ്ഠങ്ങളാലാലേഖനം ചെയ്ത ചുമര്‍ചിത്ര ഭംഗി,
പ്രാവിന്‍ കാഷ്ഠത്തെ അറപ്പില്ലാതാക്കി.
മണിനാദം കലാലയത്തിലുയര്‍ത്തിയഹര്‍ഷാരവം,
ബന്ധനങ്ങള്‍ക്ക് വാതായനങ്ങള്‍ തുറപ്പിച്ചു.

വീശുന്ന ചൂരലിന്റെ സീല്‍ക്കാരങ്ങള്‍ ,
എഴുതപ്പെട്ട നിയമങ്ങളെ വെറുപ്പിച്ചു.
ദൈന്യങ്ങള്‍ കേട്ട് പിളരുന്ന നെഞ്ചകം,
കാതുകള്‍ മുറുക്കെ കൊട്ടിയടപ്പിച്ചു.

ലിഖിതങ്ങള്‍ തീര്‍ത്ത കാല്‍ ചങ്ങലകളെന്നില്‍
അലിഖിതങ്ങളെ കുത്തി തിരുകി.
പേമാരിയില്‍ ഒട്ടിയ വയറിന്റെ ദാരിദ്ര്യം
കടുത്ത ഉഷ്ണത്തെ കാത്തിരിപ്പിച്ചു.

ബിരുദങ്ങളുടെ അന്തരത്തിലൂറിയ ഭാവങ്ങള്‍ ,
‘തോട്ടി’യെ ഒപ്പം ഇരുത്താന്‍ കൊതിപ്പിച്ചു.
വിഷം ചീറ്റിയാഞ്ഞുയര്‍ന്ന ഫണങ്ങള്‍ ,
കാട്ടുപൊന്തകളെ വെറുപ്പിച്ചു.

അടുത്താവുമ്പോള്‍ മറവിയിലാഴ്ന്നുറങ്ങുന്നവ,
അകലത്താവുമ്പോള്‍ ഓര്‍മ്മിപ്പിച്ചു.
വൃഥാ ഊറിയൊഴുകിയ അമ്മിഞ്ഞപ്പാല്‍
പിഞ്ചിളം ചുണ്ടിന്നാവലാതി കേള്‍പ്പിച്ചു.

കൊടിയ വേനലിലെ ദാഹത്തിന്‍ തീക്ഷ്ണത,
വെള്ളം നീട്ടിയ കയ്യിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു.
പാഠങ്ങള്‍ ഗ്രഹിക്കാന്‍ കൂട്ടാക്കാത്ത ശ്രോതാക്കള്‍ ,
മൌനങ്ങള്‍ കുത്തിക്കുറിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top