നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സില്‍ സി എസ് ഐ സിനഡില്‍ നിന്നും സഭാനേതാക്കള്‍ പങ്കെടുക്കും

Untitledന്യൂയോര്‍ക്ക്: ഈ വര്‍ഷം ബഫലോയില്‍ വച്ച് നടക്കുന്ന 2015 സി എസ് ഐ നോര്‍ത്ത് അമേരിക്കന്‍ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സില്‍ സി എസ് ഐ സഭയുടെ മോഡറേറ്റര്‍ മോസ്റ്റ്‌ റവ ജി ദൈവാശിര്‍വാദം, ഡെപ്യൂട്ടി മോഡറേറ്റര്‍ റൈറ്റ് റവ തോമസ്‌ കെ ഉമ്മന്‍, സെക്രട്ടറി റവ. ഡോ. സദാനന്ദ, ട്രഷറര്‍ അഡ്വ. റോബര്‍ട്ട്‌ ബ്രൂസ് എന്നിവര്‍ സംബന്ധിക്കുന്നതാണ്. നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന കോണ്‍‌ഫറന്‍സില്‍ ഇതാദ്യമായാണ് സിനഡ് ഭാരവാഹികള്‍ ഒരുമിച്ചു പങ്കെടുക്കുന്നത്. ന്യൂയോര്‍ക്കിലെ സീഫോര്‍ഡ് സി എസ് ഐ ഇടവകയാണ് കോണ്‍‌ഫറന്‍സിനു ആതിഥേയത്വം വഹിക്കുന്നത്.

നോര്‍ത്ത് അമേരിക്കയിലെ സഭയുടെ വളര്‍ച്ചയില്‍ അതീവ സന്തുഷ്ടരാണ് സിനഡ് ഭാരവാഹികള്‍. കോണ്‍‌ഫറന്‍സിലെ വിവിധ പരിപാടികള്‍ക്ക് സഭാനേതാക്കള്‍ നേതൃത്വം നല്‍കുമെന്ന് സി എസ് ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും ഇടവക വികാരിയുമായ റവ സാമുവേല്‍ ഉമ്മന്‍ പ്രസ്താവിച്ചു. റവ ഡോ. മാര്‍ട്ടിന്‍ അല്‍‌ഫോന്‍സ് മുഖ്യ പ്രഭാഷകനായിരിക്കും. ന്യൂയോര്‍ക്കിലെ ബഫലോയില്‍ ഹയത്ത് റീജെന്‍സി ഹോട്ടലിലും നയാഗ്രാ കണ്‍‌വന്‍ഷന്‍ സെന്ററിലുമായാണ് 29-ാമത് സി എസ് ഐ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 2 മുതല്‍ 5 വരെ നടത്തപ്പെടുന്നത്. ഐക്യസഭയായ സി എസ് ഐ സഭയുടെ ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ കുടുംബ സംഗമമാണ് നോര്‍ത്ത് അമേരിക്കന്‍ കോണ്‍‌ഫറന്‍സ്.

ന്യൂയോര്‍ക്ക് മലയാളം ഇടവക വികാരി റവ. സാമുവേല്‍ ഉമ്മന്‍ (പ്രസിഡന്റ്), മാത്യൂ ജോഷ്വാ (കണ്‍‌വീനര്‍), തോമസ് റ്റി. ഉമ്മന്‍, ജോര്‍ജ് റ്റി. മാത്യു (ജോയിന്റ് കണ്‍‌വീനര്‍മാര്‍) ജോര്‍ജ് ഡേവിഡ്‌ (കോണ്‍‌ഫറന്‍സ് ട്രഷറര്‍), കെ. ഐ ജോര്‍ജ്‌കുട്ടി (വൈസ് പ്രസിഡന്റ്), റ്റിം കിണറ്റുകര (സെക്രട്ടറി),അലക്സാണ്ടര്‍ ചാണ്ടി (ചര്‍ച്ച് ട്രഷറര്‍), തോമസ്‌ ദാനിയേല്‍ (ജോ. സെക്രട്ടറി), ജോഫ്രി ഫിലിപ്പ്, ജോര്‍ജ് ഇട്ടി, ഡോളി തോമസ്‌, ജിക്കു ജേക്കബ്, ജയന്‍ പി കുര്യന്‍, മിനി ജേക്കബ്, ഷെറിന്‍ തോമസ്‌, ഷാബു ജേക്കബ് ഇട്ടി, ഡോണ്‍ തോമസ്‌, ഷിബു ജേക്കബ് , റോസമ്മ തോമസ്‌ , തോമസ്‌ ജെ പായിക്കാട് , സാറാമ്മ റ്റി ഉമ്മന്‍, മറിയാമ്മ ഫിലിപ്പ് , ക്രിസ് വര്‍ഗീസ്‌, സൂസന്‍ നൈനാന്‍, മാത്യൂ തോമസ്‌, ജിജു കുരുവിള എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റിയാണ് കോണ്‍ഫറന്‍സ് നടത്തുന്നതിനു നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. സാമുവേല്‍ ഉമ്മന്‍ 516-342-9879, വെബ്സൈറ്റ്: www.csi conference 2015.com

Print Friendly, PDF & Email

Leave a Comment