ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ മാതാവ് ഏലിയാമ്മ ഇട്ടന്റെ നിര്യാണത്തില്‍ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
മൂവാറ്റുപുഴ ഗവണ്മെന്റ് കോണ്‍ട്രാക്ടറായിരുന്ന പാടിയേടത്തു പി.വി. ഇട്ടന്‍ പിള്ളയുടെ ഭാര്യയാണ് പരേത.
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ കമ്മിറ്റി മെമ്പറും, ഫൊക്കാന നാഷണല്‍ ട്രഷററും, മലങ്കര യാക്കോബായ ആര്‍ച്ച് ഡയോസിസ് കൗന്‍സില്‍ മെംബറും, ഐ.എന്‍.ഒ.സി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റുമായ ജോയി ഇട്ടന്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ് പ്രസിഡന്റ് ഷെവലിയര്‍ ജോര്‍ജ് ഇട്ടന്‍, മേരി ഈപ്പന്, ജെയിംസ് ഇട്ടന്‍, ഡെയ്സി പോള്‍ എനിവര്‍ മക്കളും, വെരി. റവ. ഫാ. ഈപ്പന് ഈഴമാലില്‍ കോര്‍ എപ്പിസ്കോപ്പ, മേരി ജോര്‍ജ്, സലിലാമ്മ ജെയിംസ്, ജെസി ഇട്ടന്‍, എബി പോള്‍ (വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് മുന്‍ കമ്മിറ്റി മെമ്പറും, കോഓര്‍ഡിനേറ്ററും കൂടി ആണ്) എന്നിവര്‍ മരുമക്കളും ആണ്. സംസ്കാരം മൂവാറ്റുപുഴ ഊരമന, സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചില്‍ ഏപ്രില്‍ 9-നു രാവിലെ 10 മണിക്ക് നടത്തും.
പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുകയും ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് വെസ്റ്റ്ചെസ്റ്റര്‍ നിവാസികളായ മലയാളികളുടെ പേരില്‍ അനുശോചനം അറിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ.ജോണ്സണ്, ജോ.സെക്രട്ടറി ആന്റോ വര്‍ക്കി,ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജെ. മാത്യൂസ്, ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, ജോണ്‍ സീ വര്‍ഗീസ്,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്ദ്ദനന്, കുറൂര്‍ രാജന്, എം.വി. കുര്യന്, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍, സുരേന്ദ്രന് നായര്‍, എബി ജോണ്‍, ജോണ്‍ തോമസ്, രത്നമ്മ രാജന്, വര്‍ഗീസ് തൈക്കൂടന്‍ ,എം വീ .ചാക്കോ, രാജന് ടി. ജേക്കബ്, ഡോ. ഫിലിപ്പ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news