മാണിയെ ഉടന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് ജോര്‍ജ്

pc-george-on-maoistകോട്ടയം: കേരള കോണ്‍ഗ്രസ് സമ്മേളനം കോട്ടയം തിരുനക്കര മൈതാനത്ത് നടത്തി കെ.എം. മാണിയെ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് പി.സി. ജോര്‍ജ്. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ശേഷം മനോരമ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജോര്‍ജിന്‍െറ പ്രതികരണം. മാണിയുടെ കൂടെ ലയിച്ചത് തെറ്റായിപ്പോയിയെന്ന് ഇപ്പോള്‍ തോന്നുന്നു. ഇനി പാലാ മണ്ഡലത്തില്‍ മാണിയെ തോല്‍പിക്കുകയാണ് ലക്ഷ്യം. ഞാന്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. ജനം ആര്‍ക്കൊപ്പമെന്ന് കാണാം -ജോര്‍ജ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment