Flash News

‘നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ (NAMY 2015)’ നോമിനികളെ ഏപ്രില്‍ 11-നു പ്രഖ്യാപിക്കുന്നു

April 9, 2015 , സുനില്‍ ട്രൈസ്റ്റാര്‍

emblems‘നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ (NAMY2015)’ നോമിനികളുടെ പേരുകള്‍ ഏപ്രില്‍ 11 ശനിയാഴ്ച 12 മണിക്കുള്ള (US EST) പ്രവാസി ചാനല്‍ ന്യൂസില്‍ പ്രഖ്യാപിക്കുന്നതാണ്.

നോര്‍ത്ത് അമേരിക്കയിലെ മികച്ച മലയാളിയെ കണ്ടെത്താനുള്ള സുവര്‍ണ്ണാവസരമാണ് പ്രവാസി ചാനല്‍ തുറന്നിടുന്നത്. അമേരിക്കയിലെ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ, സംഘടനാ, മേഖലകളില്‍ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികളെയാണ് ഈ ശനിയാഴ്ച നാമനിര്‍ദ്ദേശം ചെയ്യുന്നത്.

ലോകത്തില്‍ എവിടെ നിന്നും ഓണ്‍ലൈന്‍ വഴി ആര്‍ക്കും വോട്ട് ചെയ്യാവുന്ന വിപുലമായ സംവിധാനം ഒരുക്കിക്കഴിഞ്ഞു. ഒരു ഐ പി അഡ്രസില്‍ നിന്നോ ഒരു ഇ-മെയിലില്‍ നിന്നോ ഒരാള്‍ക്ക് ഒരു തവണ മാത്രമേ വോട്ടു ചെയ്യാന്‍ സാധിക്കൂ.

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തികള്‍ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ജീവിതമാര്‍ഗം തേടി അമേരിക്കയിലെത്തിയവര്‍ക്ക് മാതൃഭാഷയുടെ മണികിലുക്കം പകര്‍ന്നു കൊടുത്തവര്‍, മലയാളി മനസ്സിനേയും അവരുടെ ജീവല്‍‌പ്രശ്നങ്ങളേയും അറിഞ്ഞു പ്രതികരിച്ചവര്‍, ദുരന്തങ്ങളുടെ സന്നിഗ്ദ്ധഘട്ടങ്ങളില്‍ കഴിവും ആര്‍ജ്ജവവും പ്രകടിപ്പിച്ച് മലയാളിക്ക് ഒപ്പം നിന്നവര്‍, കലാരംഗത്ത് ആത്മാര്‍ത്ഥമായ മനസ്സോടെ പ്രവര്‍ത്തിച്ചവര്‍, മലയാള ഭാഷയ്ക്ക് ലോക ശ്രേഷ്ഠഭാഷയുടെ മാധുര്യം പകര്‍ന്നു നല്‍കിയവര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭരെയാണ് പ്രവാസി ചാനല്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

നോര്‍ത്ത് അമേരിക്കയിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും തന്നെ തങ്ങളുടെതായ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും ഈ നോമിനീകള്‍ ഓരോരുത്തരും സാമൂഹ്യ, സാംസ്കാരിക, സംഘടനാപ്രവര്ത്തനങ്ങള്‍ നടത്തുന്നതും അത് മലയാളി സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു തിരഞ്ഞെടുക്കലിനായി നിങ്ങളുടെ മുന്‍പിലേക്ക് പ്രഗത്ഭരായ കുറേ നല്ല മനുഷ്യരെ അവതരിപ്പിക്കുന്നത്.

നാമനിര്‍ദ്ദേശം ചെയ്യുന്നവരെ എല്ലാവരെയും പ്രവാസി ചാനല്‍ നടത്തുന്ന പ്രത്യേക പ്രോഗ്രാമില്‍ ആദരിക്കുന്നതാണെങ്കിലും ഒരാളെ ‘നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുക്കാനുള്ള അവസരം നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കുള്ളതാണ്. പ്രവാസി ചാനലിന് മലയാളികളിലുള്ള വിശ്വാസമാണ് ഇത്തരമൊരു തെരഞ്ഞെടുക്കലിന് പ്രവാസി ചാനലിനെ പ്രേരിപ്പച്ചത്.

മലയാളികള്‍ക്കായി പ്രവാസി ചാനല്‍ അതിന്റെ ദൃശ്യജാലകം തുറന്നിട്ട് നിരവധി വര്‍ഷങ്ങളായെങ്കിലും അമേരിക്കന്‍ മലയാളികള്‍ ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സ്നേഹവും, ആത്മാര്‍ത്ഥതയും, വിശ്വാസവും യുഗങ്ങളുടെ ബന്ധമാണ് സമ്മാനിക്കുന്നത്.

അംഗീകാരങ്ങളള്‍ വിലകൊടുത്ത് വാങ്ങുന്ന ഒരു സമൂഹത്തില്‍ ഒരു മൗസ് ക്ലിക്കിലൂടെ നോര്‍ത്ത് അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ തന്റെ മികവു കാട്ടിയ ആളെ തിരഞ്ഞെടുക്കുവാനുള്ള അവസരം ലഭിക്കുമ്പോള്‍ സത്യസന്ധത, പ്രവര്‍ത്തന മികവ്, അഴിമതിരഹിത പ്രവര്‍ത്തനം തുടങ്ങി നന്മയുടെ എല്ലാ വശങ്ങളും നിങ്ങളുടെ മനസ്സിലേക്ക് പ്രസ്തുത വ്യക്തിയെക്കുറിച്ച് കടന്നു വരണം.

ഏകദേശം മൂന്നു മാസം ഓണ്‍ലൈന്‍ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. ജൂലൈ മാസത്തില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ഒരു പരിപാടിയില്‍ വച്ച് അവാര്‍ഡ് ജേതാവിനെ ആദരിക്കുന്നതായിരിക്കും. മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും അതികായകരും, അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡ് നല്‍കുക.

ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഒരു അഡ്വൈസറി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്, അവരായിരിക്കും ഇതിന്റെ അവസാന തീരുമാനങ്ങള്‍ എടുക്കുക. സുതാര്യമായ നിബന്ധനകളിലൂടെ മാത്രമായിരിക്കും ഇത് നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ചാനലിന്റെ നമ്പറില്‍ വിളിക്കുക 1-908-345-5983, ഇ-മെയില്‍: namy@pravasichannel.com, worldwide viewing via www.pravasichannel.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top