Flash News

വിഷു ഉല്‍സവത്തിന് ശബരിമല നട തുറന്നു

April 10, 2015 , സ്വന്തം ലേഖകന്‍

00205_279539ശബരിമല: വിഷു ഉത്സവത്തിന് ശബരിമല ക്ഷേത്രനട തുറന്നു. 15ന് പുലര്‍ച്ചെ നാലിനാണ് വിഷുക്കണി ദര്‍ശനം. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയും മാളികപ്പുറം-പമ്പ മേല്‍ശാന്തിമാരും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. 19ന് രാത്രി 10ന് നടയടക്കും.

ശനിയാഴ്ച മുതല്‍ 19 വരെ പതിവ് പൂജകള്‍ക്ക് പുറമെ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയും നടത്താം.
മണ്ഡലം, മകരവിളക്ക് കാലം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ശബരിമലയില്‍ എത്തുന്നത് വിഷു ഉത്സവത്തിനാണ്.

ഭക്തര്‍ക്ക് സുഖദര്‍ശനം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട, ചെങ്ങന്നൂര്‍, എരുമേലി ഡിപ്പോകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍വിസുകളും നടത്തുന്നുണ്ട്.

വിഷു പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി നടയടച്ച് കഴിഞ്ഞാല്‍ പിന്നെ ഇടവമാസ പൂജകള്‍ക്കായി മേയ് 14ന് വൈകീട്ട് വീണ്ടും നടതുറക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top