മോഡിയുടെ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ ഫ്രഞ്ച് പത്രം വിസമ്മതിച്ചു

1407559193_pibന്യൂഡല്‍ഹി: എഴുതിനല്‍കിയ മറുപടി പ്രസിദ്ധീകരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ ഫ്രഞ്ച് ദിനപത്രമായ ലെ മോണ്ടെ വിസമ്മതിച്ചു.

ഫ്രാന്‍സില്‍ എത്തിയപ്പോള്‍ മോഡിയുമായി നേരിട്ട് അഭിമുഖം നടത്താനാണ് പത്രം താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, ഇ-മെയില്‍ വഴി ചോദ്യങ്ങള്‍ അയച്ചുകൊടുക്കാനും ഉത്തരം എഴുതിനല്‍കാമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അഭിമുഖം വേണ്ടെന്ന് വെക്കുകയായിരുന്നു.

 

Print Friendly, PDF & Email

Leave a Comment