Flash News

നരേന്ദ്ര മോഡി ജര്‍മനിയില്‍ നേതാജിയുടെ കുടുംബത്തെ കാണും

April 11, 2015 , സ്വന്തം ലേഖകന്‍

modi-to-meet-netaji-family_0ന്യൂഡല്‍ഹി: ത്രിരാഷ്ട്ര യൂറോപ്യന്‍ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജര്‍മനിയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ കുടുംബവുമായി കൂടിക്കാഴ്ച നടത്തും. ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തെ സന്ദര്‍ശിക്കുമ്പോള്‍ നേതാജിയുടെ പേരമകനും ബര്‍ലിനിലെ പ്രമുഖ വ്യാപാരിയുമായ സൂര്യ ബോസുമായി കൂടിക്കാഴ്ച നടത്തും.

ഹാംബര്‍ഗില്‍ നേതാജിയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ഇന്തോ-ജര്‍മന്‍ അസോസിയേഷന്‍െറ പ്രസിഡന്‍റാണ് സൂര്യ ബോസ്. ഫ്രാന്‍സില്‍ വിമാനനിര്‍മാണ കമ്പനിയായ എയര്‍ബസിന്‍െറ ടൂലൂസിലെ ആസ്ഥാനം സന്ദര്‍ശിച്ച മോദിക്ക് കമ്പനി പിന്തുണയറിയിച്ചു. മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സഹകരിക്കാന്‍ സന്നദ്ധതയറിയിച്ച എയര്‍ബസ്, ഇന്ത്യയുമായി വ്യവസായ ബന്ധത്തിന് സന്നദ്ധത പ്രകടിപ്പിച്ചു. ലോകത്തിനും ഇന്ത്യക്കുമായി തങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുക്കമാണെന്നും എയര്‍ ബസ് ഗ്രൂപ് സി.ഇ.ഒ ടോം എന്‍ഡേഴ്സ് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top