കഞ്ചാവ് ക്യാന്‍സറിനെതിരെയുള്ള ഫലപ്രദമായ ഔഷധമാണെന്ന് കണ്ടെത്തല്‍

cannabis11ന്യൂയോര്‍ക്ക്: ക്യാന്‍സറിനെതിരെ വളരെ ഫലപ്രദമായ ഔഷധമാണ് കഞ്ചാവെന്ന് കണ്ടെത്തല്‍. യു.എസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓണ്‍ ഡ്രഗ് അബ്യൂസിന്റേതാണ് (എന്‍.ഐ.ഡി.എ) കണ്ടെത്തല്‍.

ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ കഞ്ചാവ് നശിപ്പിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പഠനത്തില്‍ മറ്റു മരുന്നുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമായി അര്‍ബുദ കോശങ്ങളില്‍ കഞ്ചാവ് പ്രവര്‍ത്തിക്കുമെന്ന് പറയുന്നു.

ഗുരുതരമായ ബ്രെയിന്‍ ട്യൂമറുകളില്‍ പോലും കഞ്ചാവ് നന്നായി പ്രവര്‍ത്തിക്കുന്നു. റേഡിയേഷന്‍ ചികിത്സയ്‌ക്കൊപ്പം കഞ്ചാവുപയോഗിച്ച് മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഏതാണ്ട് മൂന്ന് വര്‍ഷത്തോളം എടുത്താണ് പഠനം നടത്തിയത്. യു.എസ് സര്‍ക്കാറാണ് ഈ പഠനത്തിന് പണം മുടക്കിയത്.

Print Friendly, PDF & Email

One Thought to “കഞ്ചാവ് ക്യാന്‍സറിനെതിരെയുള്ള ഫലപ്രദമായ ഔഷധമാണെന്ന് കണ്ടെത്തല്‍”

  1. എന്റെ ബാല്യകാല സുഹൃത്തുക്കളില്‍ പലരും കഞ്ചാവ് അടിച്ചവരായിരുന്നു. ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. പലരും അകാലത്തില്‍ പരലോകം പൂണ്ടു. എല്ലാവരുടെയും തന്നെ ബ്രെയിനിന്റെ പ്രവര്‍ത്തനം തകരാറില്‍ ആയിരുന്നു. അമേരിക്കയില്‍ ഇപ്പോള്‍ സ്‌കൂളുകളീല്‍ കുട്ടികളെ പഠിപ്പിക്കുന്നത്‌ കഞ്ചാവ് ലോകം ക്ലീന്‍ ആക്കും എന്നാണ്. എന്തൊരു വിചിത്രം. മിക്ക രാഷ്രിയക്കാരും അമേരിക്കയില്‍ കഞ്ചാവ് അടിക്കുന്നവര്‍ ആണെന്ന് കാണാന്‍ കഴിയും. അവരുടെ മക്കളും അങ്ങിനെ തന്നെ. ഇത് അമേരിക്കയുടെ നാശത്തിനു ആണെന്ന് ഇപ്പോള്‍ ഇവര്‍ അറിയുക ഇല്ല എന്നതാണ് സത്യം. വൈകി എങ്കിലും നമ്മുടെ സമുഹം മനസ്സിലാക്കുമെന്ന് കരുതാം.

    തോമസ്‌ കൂവള്ളൂര്‍

Leave a Comment