Flash News

അര നൂറ്റാണ്ടിലെ ശത്രുതയ്ക്ക് വിരാമമിട്ട് ഒബാമയും റൗള്‍ കാസ്‌ട്രോയും കൈകോര്‍ത്തു; ലോക നേതാക്കള്‍ സാക്ഷിയായി

April 12, 2015 , സ്വന്തം ലേഖകന്‍

Obama_castro_3263759bപനാമ സിറ്റി: അര നൂറ്റാണ്ടിലേറെ നീണ്ട ശത്രുതയ്ക്കു വിരാമം കുറിച്ച് ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്‌ട്രോയ്ക്ക് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ സൗഹൃദഹസ്തം. ഇന്നലെ പനാമ സിറ്റിയില്‍ നടന്ന അമെരിക്കന്‍ ഉച്ചകോടിക്കിടെയായിരുന്നു ക്യൂബ- യുഎസ് നയതന്ത്രബന്ധത്തില്‍ പുതുചരിത്രം കുറിച്ച ഹസ്തദാനം. സാക്ഷ്യം വഹിക്കാന്‍ യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഉള്‍പ്പെടെ ലോകനേതാക്കള്‍.

2013ല്‍ നെല്‍സണ്‍ മണ്ടേലയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു ഇരുനേതാക്കളും ഇതിനു മുന്‍പ് നേരില്‍ക്കണ്ടത്. അന്നും പരസ്പരം ഹസ്തദാനം ചെയ്തെങ്കിലും അതിനു നയതന്ത്രപരമായ പ്രാധാന്യമുണ്ടായിരുന്നില്ല. ഇന്നലത്തേതു പക്ഷേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ക്യൂബയുടെ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗ്സും നടത്തിയ ഉന്നതതല ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു. ഇരുവരും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും തീരുമാനമായിട്ടുണ്ട്.

യുഎസ് പിന്തുണയുള്ള ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് ചെ ഗുവേരയും കാസ്ട്രോയും ചേര്‍ന്നു ക്യൂബന്‍ ഭരണം പിടിച്ചെടുത്ത 1959 ജനുവരി ഒന്നുമുതല്‍ ഇതുവരെ ക്യൂബയുടെ ശത്രുവായിരുന്നു അമെരിക്ക. അതിനും മൂന്നു വര്‍ഷം മുന്‍പ് 1956ലാണ് യുഎസ്- ക്യൂബന്‍ രാഷ്ട്രത്തലവന്മാര്‍ അവസാനമായി നയതന്ത്ര കൂടിക്കാഴ്ച നടത്തിയത്. 1961നു ശേഷം നയതന്ത്ര ബന്ധം പൂര്‍ണമായും നിലച്ചിരുന്നു. പിന്നീട് ഇരു രാഷ്ട്രങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും ശീതസമരകാലത്തെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുമെല്ലാം ചരിത്രം.

“ഞങ്ങളിപ്പോള്‍ പുതിയ ഭൂമികയിലാണ്. രണ്ടു നേതാക്കള്‍ മുഖാമുഖം കാണുക മാത്രമായിരുന്നില്ല അത്, ഇരു രാഷ്ട്രങ്ങളുടെയും ജനതകളുടെയും സമീപനങ്ങള്‍ എങ്ങനെ മാറ്റിയെടുക്കാമെന്നതാണ് ചിന്ത”- യുഎസ് പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് പറഞ്ഞു. ഇരു നേതാക്കളും ഇനി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയുടെ അജന്‍ഡ നിശ്ചയിച്ചിട്ടില്ലെ ന്നും റോഡ്സ്. വിയോജിപ്പുകളുണ്ടെങ്കിലും സഹകരിക്കുന്നത് പരിഗണിക്കുമെന്ന് ഒബാമ കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു.

അമെരിക്കയുടെ ആഗോള ഭീകര പട്ടികയില്‍ നിന്നു തങ്ങളെ ഒഴിവാക്കണമെന്നാണ് ക്യൂബയുടെ മുഖ്യ ആവശ്യം. ഇക്കാര്യത്തില്‍ യുഎസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെങ്കിലും പനാമയില്‍ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നു കരുതുന്നു. 21 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ക്യൂബന്‍ നേതാവ് അമെരിക്ക ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top