Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ബോണസ് ലഭിച്ചില്ല; കണ്ണൂരില്‍ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍

April 13, 2015 , ഷാഹിദ് വൈപ്പി

petrol-Votingകണ്ണൂര്‍: ബോണസ് ലഭിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ തൊഴിലാളികള്‍ സമരത്തില്‍. ജില്ലയിലെ 118 പമ്പുകളിലെ തൊഴിലാളികള്‍ ആണ് അനിശ്ചിതകാല സമരം നടത്തുന്നത്. 2014-15 വര്‍ഷത്തെ ബോണസ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. സമരം തീര്‍പ്പാക്കാന്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.

ഞായറാഴ്ച രാവിലെ ആറു മുതലാണ് ജില്ലയിലെ 118 പമ്പുകളിലെ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. വര്‍ഷങ്ങളായി ലഭിച്ചു വരുന്ന ബോണസ് നല്‍കില്ലെന്ന പിടിവാശിയിലാണ് ഉടമകളെന്ന് പെട്രോള്‍ പമ്പ് തൊഴിലാളി സംയുക്ത സമരസമിതി ആരോപിച്ചു.

അതേസമയം, മൊത്ത വരുമാനത്തിന്റെ 17.75 ശതമാനം ബോണസ് അനുവദിക്കുന്ന പെട്രോള്‍ പമ്പുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കാന്‍ സമരസമിതി തീരുമാനിച്ചു. ഇതിനിടെ, ശനിയാഴ്ച ജില്ല ലേബര്‍ ഓഫിസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉടമകള്‍ പങ്കെടുത്തില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top