സെവന്‍‌ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ചിന് യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രശംസ

secretary

ന്യൂയോര്‍ക്ക്: സെവന്‍‌ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ച് സമൂഹ നന്മക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മുക്തകണ്ഠം പ്രശംസിച്ചു.

ഏപ്രില്‍ ആറിന് ന്യൂയോര്‍ക്കിലുള്ള യുണൈറ്റ്ഡ് നാഷന്‍സ് ആസ്ഥാനത്ത് അഡ്വന്റിസ്റ്റ് ചര്‍ച്ച് പ്രസിഡന്റ് ടെഡ് എന്‍.സി വില്‍സണ്‍ സെക്രട്ടറി ജനറലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മൂണ്‍ അഭിപ്രായപ്രകടനം നടത്തിയത്.

വിവിധ രാജ്യങ്ങളില്‍ യു.എന്‍ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാകണമെന്ന് ബാന്‍ കി മൂണ്‍ ചര്‍ച്ച് പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ ഇടയില്‍ മതസഹിഷ്ണുത കുറഞ്ഞുവരുന്നതില്‍ ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു.

യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലും സെവന്‍‌ത് ഡേ ചര്‍ച്ചുമായി അടുത്ത സുഹൃദ്ബന്ധവും ഉള്ള ജോസഫ് വെര്‍ണര്‍ റീഡാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയത്.

സെവന്‍‌ത് ഡേയുടെ പ്രസിഡന്റ് ആദ്യമായാണ് യു.എന്‍ സെക്രട്ടറി ജനറലുമായി ലോക ജനത ഇന്ന് അഭിമുഖീകരിക്കുന്ന വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുന്നത്. മനുഷ്യ സമൂഹം എവിടെ കഷ്ടത അനുഭവിക്കുന്നുണ്ടോ അവിടെ സഹായഹസ്തവുമായി ഓടിയെത്തുന്നതിന് സെവന്‍‌ത് ഡേ ചര്‍ച്ച് പ്രതിജ്ഞാബന്ധമാണെന്ന് പ്രസിഡന്റ് വില്‍സണ്‍ പറഞ്ഞു.

കെനിയന്‍ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക് മിലിട്ടന്റ് ഗ്രൂപ്പ് 148 പേരെ കൊലപ്പെടുത്തിയതിലും ഇറാഖ്, സിറിയ, നൈജീരിയ, ലിബിയ എന്നീ രാജ്യങ്ങളില്‍ ഭീകരര്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടത്തുന്ന അക്രമസംഭവങ്ങളിലും ഇരു നേതാക്കളും ആശങ്കാകുലരാണ്.

സെവന്‍‌ത് ഡേ ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ഗമോണ്‍ ഡയോപ്, ജോണ്‍ ഗ്രാസ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

The SG meets with Secretary-General meeting with Elder Ted N.C. Wilson (President, Seventh-Day Adventist Church) and delegation (Including Ambassador Joseph Vernon Reed)

Print Friendly, PDF & Email

Leave a Comment