Flash News

വിവാദങ്ങള്‍ ഒഴിവാക്കി സത്യം വാര്‍ത്തയാക്കൂ – ഗവര്‍ണര്‍

April 14, 2015 , സ്വന്തം ലേഖകന്‍

350x350_IMAGE31732967കോഴിക്കോട്: മാധ്യമങ്ങള്‍ വാര്‍ത്തകളോട് സത്യസന്ധതയും ജനങ്ങളോട് പ്രതിബദ്ധതയും പുലര്‍ത്തണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. വിവാദങ്ങള്‍ സൃഷ്ടിക്കുക എളുപ്പമാണ്. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി നല്‍കുന്ന വാര്‍ത്തകള്‍ യുക്തിഭദ്രമായിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാവണം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ മതസംഘടനയുടെയോ ഉച്ചഭാഷിണികളാവാതെ, മുന്‍വിധികളില്ലാതെ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് വിവാദങ്ങളും ചര്‍ച്ചകളുമാണ് കൂടുതല്‍ -ദ കേരള പോസ്റ്റ് ഡോട്ട്കോം വെബ് പത്രത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ കുറച്ചുകൂടിയൊക്കെ പോസ്റ്റിവ് ആവണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ദ കേരള പോസ്റ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹീംകുട്ടി, മാനേജിങ് ഡയറക്ടര്‍ എന്‍. സുബ്രഹ്മണ്യന്‍, ദുബൈ യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. ഷബീര്‍ നെല്ലിക്കോട്, ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, ദ കേരള പോസ്റ്റ് ചീഫ് എഡിറ്റര്‍ പി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top