Flash News

ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി പ്രതിമക്കു നേരെ ആക്രമണം

April 14, 2015 , ഷാഹിദ് വൈപ്പി

gandhiജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലെ മഹാത്മാഗാന്ധിയുടെ പ്രതിമക്കു നേരെ ആക്രമണം. ഒരു സംഘം ആള്‍ക്കാര്‍ പ്രതിമ പെയിന്റൊഴിച്ച് വികൃതമാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ മഹാത്മാഗാന്ധിയുടെ ജീവിതം ആലേഖനം ചെയ്ത ലോഹഫലകങ്ങളും വെള്ള പെയിന്റൊഴിച്ച് വികൃതമാക്കിയിട്ടുണ്ട്.

ഗാന്ധിജി അഭിഭാഷകന്റെ വേഷത്തിലുള്ള ലോകത്തിലെ ഏക പ്രതിമയാണിത്. ഗാന്ധിജി ജോലി ചെയിതിരുന്ന സ്ഥലമാണിതെന്ന പ്രത്യകതയുമുണ്ട്. ‘വര്‍ണ വെറിയന്‍ ഗാന്ധി തുലയട്ടെ’ എന്നെഴുതിയ പ്ലെക്കാര്‍ഡും സംഘത്തിന്റെ കൈയ്യിലുണ്ടായിരുന്നു. ഗാന്ധി വംശവെറിയനാണെന്നും അദ്ദേഹത്തിനെതിരെയുള്ള പ്രചാരണം തുടരുമെന്നും സംഘം വിളിച്ചു പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് വക്താവ് അപലപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top