Flash News

മഴ നോവുകള്‍ (കവിത) വര്‍ഷിണി വിനോദിനി

April 15, 2015 , വര്‍ഷിണി വിനോദിനി

Mazhanovukal tile

ഒരു കൈത്തരി നാളം വിതറിടാനാവാതെ
നനവിന്‍റെ നൂലുകള്‍ വേര്‍തിരിയ്ക്കാനാവാതെ
മഴയത്ത് ഈറനുടുത്ത് അളിവേണിയും..
തുളസിത്തറമേല്‍ കോരിച്ചൊരിയുന്ന മഴയും..!

ചുരുള്‍ മുടി ഇഴകളെ ഗാഢമായ് പുണര്‍ന്ന്
തുളസിക്കതിര്‍ ഇണകളെ ആശയില്‍ കുതിര്‍ത്ത്
ഗ്രാമീണ തരുണിയെ ഹൃദയത്തിലറിഞ്ഞ്
ഇതാ വീണ്ടും ഭ്രാന്തന്‍ മഴ പൊട്ടിച്ചിരിയ്ക്കുന്നു..!

മഴക്കാലം പടിയിറങ്ങിയ അനുരാഗ കാലം
വിരഹമറിയിക്കും മോക്ഷമില്ലാ പ്രവാസ കാലം
പൊട്ടി വീഴും തുള്ളികള്‍ ഹൃദയമുടച്ച് പാടുമ്പോള്‍
ഗന്ധര്‍വ്വ സ്പര്‍ശം വീണ്ടും തട്ടിയുണരുന്നു…!

ഓര്‍മ്മയുടെ ജാലക പാളികള്‍ തുറന്ന്
വേരറ്റ് നീരറ്റ്, സംഭ്രമ പ്രളയത്തില്‍ മുങ്ങി
മഴ നനയും മണ്ണിലൂടെ മൌനത്തിലാണ്ട്
എറിഞ്ഞുടക്കപ്പെട്ട ദാമ്പത്യം മഴ മൂലമെന്നമ്മ…!

ഇറവെള്ള കുമിളകള്‍ക്കു മുമ്പേ തിളച്ച്
കുതിര്‍ന്ന മേല്‍ക്കൂര ചേര്‍ന്നൊലിയ്ക്കുന്നതും നോക്കി,
വിഷണ്ണനായ് വയലുകള്‍ വെള്ളത്തില്‍ ആഴ്ന്ന വേദനയില്‍
മഴ നനഞ്ഞ് മണ്ണിനെ പൊന്നാക്കിയ അച്ഛന്‍..!

ചോരയും നീരും കണ്ണുനീര്‍ത്തുള്ളികളും
ഭൂമിയ്ക്കു മീതെ മലര്‍ന്ന് കിടക്കുമ്പോഴും
ഭയ രഹിത വരദയാം മണ്ണിനെ പുണര്‍ന്നു
കണ്ഠമറിയാതിടറി പാടും വര്‍ഷമേഘങ്ങള്‍…!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top