ദക്ഷിണാഫ്രിക്കയില്‍ വിദേശീയര്‍ രാജ്യം വിട്ട് പോകണമെന്നാവശ്യപ്പെട്ട് അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നു

south-africaഡര്‍ബന്‍: വിദേശവംശജര്‍ക്ക് നേരെയുള്ള ആക്രമണത്തിനെതിരേ ദക്ഷിണാഫ്രിക്കയില്‍ വന്‍ പ്രതിഷേധ റാലി. തീരദേശ നഗരമായ ഡര്‍ബനില്‍ നടന്ന റാലിയില്‍ മത-രാഷ്ട്രീയ നേതാക്കളുമടക്കം അയ്യായിരത്തിലേറെ പേര്‍ പങ്കെടുത്തു. റാലി സമാധാനപരമായിരുന്നു.

ഇതിനിടെ വിദേശിയരും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും രാജ്യം വിട്ടുപോകണമെന്നാവശ്യപ്പെട്ട് ഡര്‍ബനില്‍ പ്രകടനം നടത്തിയവര്‍ക്കെതിരേ പൊലീസ് ടിയര്‍ ഗ്യാസും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. തൊഴിലില്ലായ്മ കൂടിവരുന്ന സാഹചര്യത്തില്‍ വിദേശികള്‍ രാജ്യത്ത് തുടരുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം.

വിദേശികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രസിഡന്റ് ജേക്കബ് സുമ പ്രതികരിച്ചു. ഇത് ദക്ഷിണാഫ്രിക്കയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ചിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ അഞ്ചു വിദേശിയരാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കാര്‍ക്കു നേരെയും നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശിയരെ ആക്രമിക്കുക മാത്രമല്ല അവരുടെ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നതും പതിവാണ്. പ്രധാനമായും സൊമാലിയ, സിംബാബ്‌വെ, മൊസാബിക്, മലാവി, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഭീഷണി കൂടുതലായി നേരിടേണ്ടി വരുന്നത്. ഇതിനോടകം തന്നെ ഡര്‍ബനിലെ അഭയാര്‍ഥി ക്യാംപില്‍ രണ്ടായിരത്തോളം വിദേശിയര്‍ എത്തിച്ചേര്‍ന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

2008ല്‍ ജൊഹന്നസ് ബര്‍ഗില്‍ വിദേശിയര്‍ക്കെതിരായ ആക്രമണത്തില്‍ അറുപതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment