സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു

person killed by friendകോഴിക്കോട്: സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊന്നു. കോഴിക്കോട് കക്കോടിക്കടുത്ത് തടമ്പാട്ടുതാഴത്തെ ‘ത്രിവേണി കിണര്‍ വര്‍ക്സിലെ’ തൊഴിലാളി കൊല്ലം പായപ്പള്ളി ഏഴിപുറം സ്വദേശി ചന്തവിള വീട്ടില്‍ ദീപു മോഹന്‍ദാസാണ് (32) കമ്പിപ്പാര കൊണ്ട് തലക്കടിയേറ്റ് മരിച്ചത്. ഇതേ സ്ഥാപനത്തിലെ തൊഴിലാളി ഷൈജു രാധാകൃഷ്ണ പിള്ളയെ (34) അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ഓടെ ത്രിവേണി കിണര്‍ വര്‍ക്സിന് പിന്നിലായി തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിലാണ് സംഭവം. ഇരുവരും വര്‍ഷങ്ങളായി ത്രിവേണി കിണര്‍ വര്‍ക്സില്‍ ജോലി ചെയ്തുവരുകയാണ്. മദ്യപിച്ച് വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. മദ്യലഹരിയില്‍ ഷൈജു ദീപുവിന്‍െറ കാലില്‍ സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പിച്ചു. ഇതിനുശേഷം ഷൈജുവിന്‍െറ ലുങ്കി വലിച്ചുകീറി ദീപു പൊള്ളലേറ്റ ഭാഗത്ത് ചുറ്റിക്കെട്ടി. ലുങ്കി കീറിയതിനെ ചൊല്ലി രാത്രി വൈകിയും വാക്കേറ്റമുണ്ടായി. ദീപു ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം പണിയായുധമായ കമ്പിപ്പാര ഉപയോഗിച്ച് ഷൈജു തലക്കടിക്കുകയായിരുന്നു.

കമ്പിപ്പാര ഷെഡില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈജു കുറ്റം സമ്മതിച്ചു. ദീപുവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഷൈജു അവിവാഹിതനാണ്.

Print Friendly, PDF & Email

Leave a Comment