ഐക്യ ക്രിസ്തീയ സുവിശേഷ യോഗം ന്യൂയോര്‍ക്കില്‍

New Picture (13)

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തിലും ലിവിംഗ് സ്റ്റോണ്‍ ക്രിയേഷന്‍സിന്റെ ചുമതലയിലും നടത്തപ്പെടുന്ന ഐക്യ ക്രിസ്തീയ സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും ഏപ്രില്‍ 30 മുതല്‍ മേയ് 3 വരെ ഹോളിസ്സിലുള്ള ഇന്ത്യാ ക്രിസ്ത്യന്‍ അസ്സംബ്ലി സഭാ ഹാളില്‍ (88-40, 192 street, Hollis, NY) നടക്കും.

എല്ലാ ദിവസവും വൈകീട്ട് 7ന് ആരംഭിക്കുന്ന പൊതുയോഗത്തില്‍ പാസ്റ്റര്‍ തോമസ് മാമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. ഐ.സി.എ ചര്‍ച്ച് സീനിയര്‍ ശുശ്രൂഷകന്‍ റവ. സാമുവേല്‍ ജോണ്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍‌വെന്‍ഷനില്‍ ലോകാന്ത്യ സംഭവങ്ങള്‍ വേദ വചനാടിസ്ഥാനത്തില്‍ വെളിപ്പെടുത്തുന്ന പ്രസംഗ പരമ്പരകളാണ് തുടര്‍ച്ചയായി ഉണ്ടായിരിക്കുന്നതെന്ന് കണ്‍‌വീനര്‍ ബ്രദര്‍ ജിമ്മി അഗസ്റ്റിന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിമ്മി അഗസ്റ്റിന്‍ – 646 331 8559.

Print Friendly, PDF & Email

Leave a Comment