ബേബി ജിറാഫിന് പേര് നിര്‍ദ്ദേശിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരം!

giraff2

ഡാളസ്സ്: ഡാളസ് മൃഗശാലയില്‍ ഏപ്രില്‍ 10ന് ജനിച്ചു വീണ ബേബി ജിറാഫിന് പേര് നിര്‍ദ്ദേശിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതായി മൃഗശാല അധികൃതര്‍ അറിയിച്ചു. അടുത്ത വ്യാഴാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ജിറാഫിന്റെ ജനനം അനിമല്‍ പ്ലാനറ്റില്‍ കാണിച്ചിരുന്നു. 2.3 മില്യണ്‍ ജനങ്ങളാണ് ഇത് വീക്ഷിച്ചത്.

മൂന്ന് പേരുകളാണ് മൃഗശാല അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതില്‍ ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനു ശേഷം ഒന്ന് തിരഞ്ഞെടുക്കും. വോട്ട് ചെയ്യുന്നതോടൊപ്പം സംഭാവനകളും നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

www.dallaszoo.org എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment