മോദിയുടെ കര്‍ഷകവിരുദ്ധ നയം അവസാനിപ്പിക്കണം: സോണിയ ഗാന്ധി

sonia-gandhi-621x414

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നയം കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും എതിരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കര്‍ഷകരോടുള്ള അവഗണന തുടരാന്‍ അനുവദിക്കില്ലെന്നും സോണിയ വ്യക്തമാക്കി.

കാലം മാറി പെയ്ത മഴയില്‍ കര്‍ഷകര്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സോണിയ ആരോപിച്ചു. എന്താണോ പറഞ്ഞിരുന്നത് അതിനു വിപരീതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി രാംലീല മൈതാനിയില്‍ നടത്തിയ കിസാന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ. വിളവെടുപ്പു സമയമായിരുന്നിട്ടും റാലിയില്‍ പങ്കെടുത്തതിന് സോണിയ കര്‍ഷകര്‍ക്ക് നന്ദി അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment