സി.പി.എം- സി.പി.ഐ ലയനം അജണ്ടയിലുണ്ട്, എന്നാല്‍ സമയമായില്ല: യച്ചൂരി

3606876847_Sitaram-yechuri-05092012വിശാഖപട്ടണം: സി.പി.എം – സി.പി.ഐ ലയനം ഭാവിയില്‍ സംഭവിക്കുമെന്നും എന്നാല്‍ അത് എപ്പോള്‍ സംഭവിക്കുമെന്ന് പറയുന്നില്ലന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലയനം അജണ്ടയിലുണ്ട്. അതിനായി ആദ്യം പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണം. ലയനം എത്രയുംവേഗം നടക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് സമയമെടുത്തേക്കാം. എങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും യെച്ചൂരി തുടര്‍ന്നു.

സി.പി.എം – സി.പി.ഐ ലയനത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ തല്‍ക്കാലം അജണ്ടയില്‍ ഇല്ലന്ന നിലപാടാണ് ഇതുവരെ സി.പി.എം നേതൃത്വം സ്വീകരിച്ചിരുന്നത്. ഇടതുജനാധിപത്യ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുകയാണ് തനിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ജനങ്ങളുടെ മേല്‍ അമിതഭാരം വരുത്തിവെച്ച നവ ഉദാരീകരണ നയങ്ങള്‍ക്കെതിരായ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരണം. വര്‍ഗീയ ശക്തികളുടെ അജണ്ടകള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുനിര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നത്.

വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാജ്യത്തിന്‍െറയും ഭാവിക്ക് വേണ്ടിയുള്ള സമ്മേളനമാണെന്ന് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സെഷനില്‍ സംസാരിക്കവെ യെച്ചൂരി പറഞ്ഞു. വര്‍ഗീയത, ഉദാരീകരണ നയങ്ങള്‍, ജനാധിപത്യ അവകാശങ്ങളുടെ നിഷേധം എന്നീ ത്രിമൂര്‍ത്തികളോടാണ് നമുക്ക് പോരാടാനുള്ളത്. കേരള ഘടകത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പാര്‍ട്ടി പ്ലീനത്തില്‍ ചര്‍ച്ചചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment