ഫിലാഡല്‍ഫിയ: അമേരിക്കയില്‍ കഴിഞ്ഞ 15 വര്‍ഷമായി നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും, ദൈവജനം നെഞ്ചിലേറ്റിയ മരിയന്‍ ടിവിയിലൂടെയും പതിനായിരക്കണക്കിന് ദൈവജനത്തെ ആത്മയകൃപയുടെ വഴിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2015 ജൂലൈ മാസം 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫിലാഡല്‍ഫിയയിലുള്ള മല്വോണ് ധ്യാനകേന്ദ്രത്തില്‍ വെച്ച് താമസിച്ചുള്ള അഭിഷേക കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.
`ഉണര്‍ന്നു പ്രശോഭിക്കുക, നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.’ (ഏശയ്യ 60/1) ഈ തിരുവചനമാണ് ധ്യാനവിഷയം. കുടുംബ നവീകരണത്തെ ലക്ഷ്യംവെച്ച് നടത്തപ്പെടുന്ന ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനത്തിലൂടെ വിശ്വാസത്തില്‍ അടിയുറച്ച പരിശുദ്ധാത്മ ക്രിസ്തീയ ജീവിതം പടുത്തുയര്‍ത്താനും, കുടുംബ ജീവിതത്തെക്കുറിച്ചുള്ള ദൈവീക സത്യങ്ങള്‍ ഉള്‍ക്കൊള്ളാനും, പരസ്പരം വിശുദ്ധീകരിക്കപ്പെടുന്ന സഹനത്തിന്റെ രക്ഷാകര ദൗത്യം മനസിലാക്കുന്നതിനും, കുടുംബജീവിതത്തെ സ്വര്‍ഗ്ഗീയ അനുഭവമാക്കി മാറ്റപ്പെടുവാനും, ഉതകുന്ന ഈ നവീകരണ ധ്യാനം മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, യുവജനങ്ങള്‍ക്ക് ഇംഗ്ളീലുമായി ക്രമീകരിച്ചിരിക്കുന്നു.
നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ യുവജനങ്ങളുടെ ശോഭനമായ ഭൈവി ദൈവീകപദ്ധതിയനുസരിച്ച് രൂപപ്പെടുത്തുവാനും, ബാല്യം മുതല്‍ ആഴമായ ദൈവസ്നേഹത്തില്‍ വളരുവാനും, വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറുപ്രായത്തില്‍ തന്നെ നമ്മുടെ മക്കളില്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുമുള്ള പ്രത്യേക ധ്യാനമാണ് യുവജനങ്ങള്‍ക്കുവേണ്ടി ഇംഗ്ലീഷില്‍ ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിലേയും അമേരിക്കയിലേയും പ്രശസ്തരായ വചനപ്രഘോഷകര്‍ നേതൃത്വം കൊടുക്കുന്ന ഈ ധ്യാനത്തില്‍ ലക്ഷക്കണക്കിനു ദൈവ ജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്കു നയച്ചുകൊണ്ടിരിക്കുന്ന ആദ്യമായി അമേരിക്കയില്‍ എത്തുന്ന റവ.ഫാ. ഷാജി തുമ്പേചിറയില്‍, ബ്ര. സന്തോഷ് കരിമത്തറ, ബ്ര. പി.ഡി ഡൊമിനിക്ക്, ബ്ര. മാത്യു ജോസഫ്, റവ.ഫാ. ജോണിക്കുട്ടി ജോര്‍ജ് എന്നിവര്‍ ധ്യാനം നയിക്കുന്നതും അനുഗ്രഹീത ഗാനശുശ്രൂഷകനായ ബ്ര. മാര്ട്ടിന് മഞ്ഞപ്പറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നതുമാണ്.
നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ താമസിച്ചുള്ള ധ്യാനം ജൂലൈ ഒമ്പതാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് പന്ത്രണ്ടാം തീയതി ഞായറാഴ്ച വൈകിട്ട് 3 മണിക്ക് സമാപിക്കുന്നതുമാണ്. ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തി പ്രാര്‍ത്ഥനയും, ആന്തരീക സൗഖ്യപ്രാര്‍ത്ഥനയും, കുടുംബ നവീകരണ പ്രാര്‍ത്ഥനയും, പരിശുദ്ധാത്മ അഭിഷേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം (സഭാ വ്യാത്യാസമെന്യേ) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കരകവിഞ്ഞ് ഒഴുകുന്ന ഈ സ്വര്‍ഗ്ഗീയ അനുഗ്രഹത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. registration Enquires Call now 215 971 3319, 215 934 5615, online registration www.mariantvworld.org, email: queenmaryministry@gmail.com
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply