Flash News

‘ഹാര്‍ട്ട് ഓഫ് മര്‍ഡര്‍’ അമേരിക്കയില്‍ പ്രദര്‍ശനമാരംഭിച്ചു

April 20, 2015 , പി.പി ചെറിയാന്‍

maria 3

ന്യൂയോര്‍ക്ക്: യുവാവായ ഒരു കൊലയാളിയുടെ മതപരിവര്‍ത്തനത്തിന്റെ ഹൃദയസ്പര്‍ശിയായ കഥ പറയുന്ന ‘ഹാര്‍ട്ട് ഓഫ് മര്‍ഡര്‍’ എന്ന ഡോക്യുമെന്ററിയുടെ അമേരിക്കയിലെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 27ന് ന്യൂയോര്‍ക്ക് ഷീന്‍ ആര്‍ട്സ് സെന്ററില്‍ ആരംഭിച്ചു. റ‌യ്‌ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് പ്രദര്‍ശനത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

മധ്യപ്രദേശ് ഇന്‍‌ഡോര്‍ റോമന്‍ കാത്തലിക് ഡയോസിസില്‍ പ്രേക്ഷിത പ്രവര്‍ത്തനം നടത്തിയിരുന്ന എറണാകുളം ജില്ലയില്‍ നിന്നുള്ള സിസ്റ്റര്‍ റാണി മറിയായുടെ ശരീരത്തില്‍ അമ്പതില്‍ പരം കുത്തുകള്‍ ഏല്‍‌പ്പിച്ച് ക്രൂരമായി കൊല ചെയ്ത സമന്തര്‍ സിംഗ് എന്ന കൊലയാളിക്ക് ലഭിച്ച അത്ഭുതകരമായ ജയില്‍ വിമോചനം, സിസ്റ്റര്‍ റാണി മറിയായുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ക്ഷമാപണം, സ്വന്തക്കാരില്‍ നിന്നും, സമൂഹത്തില്‍ നിന്നും, സ്വന്തം ഭാര്യയില്‍ നിന്നും അകലേണ്ടി വന്ന സാഹചര്യം ഇതിനെക്കുറിച്ചെല്ലാം ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിട്ടുള്ള ഒരു മണിക്കൂര്‍ നീണ്ടു നില്‍‌ക്കുന്ന ‘ഹാര്‍ട്ട് ഓഫ് അ മര്‍ഡര്‍’ മര്‍ഡര്‍ എന്ന ഡോക്യുമെന്ററി നിരവധി അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

മധ്യപ്രദേശ്, കേരളം എന്നീ സ്ഥലങ്ങളില്‍ ചിത്രീകരിച്ചിട്ടുള്ള ഈ ഹൃസ്വ ചിത്രത്തിന്റെ നിര്‍മ്മാതാവ് റോമില്‍ ജനിച്ചുവളര്‍ന്ന കാതറിന്‍ മെക്കി‌ല്‍‌വ്‌റെയാണ്.

1995 ഫെബ്രുവരിയിലാണ് സിസ്റ്റര്‍ റാണി മറിയ വധിക്കപ്പെട്ടത്. മധ്യപ്രദേശിലെ ഇന്‍ഡോറിനു സമീപമുള്ള ഗ്രാമപ്രദേശങ്ങളിലെ ചൂഷണവിധേയരായ പാവങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ്ക്കന്‍ ക്ലേറിസ്റ്റ് അംഗമായ സിസ്റ്റര്‍ റാണി മറിയ നച്ചന്‍ ബോര്‍ ഹില്ലില്‍ നിന്നും ഇന്‍ഡോറിലേക്ക് ബസ്സില്‍ യാത്ര ചെയ്യവേ ബസ്സില്‍ നിന്നും പിടിച്ചിറക്കിയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

ഈ കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവായ സാമന്തര്‍ സിംഗിനെ സ്വന്തം സഹോദരനായി അംഗീകരിക്കാന്‍ വധിക്കപ്പെട്ട സിസ്റ്ററുടെ സഹോദരിയും കന്യാസ്ത്രീയുമായ സിസ്റ്റര്‍ സെല്‍‌മിയും, സ്വന്തം മകനായി സ്വീകരിക്കുവാന്‍ സിസ്റ്ററുടെ മാതാപിതാക്കളും സന്നദ്ധരായപ്പോള്‍ മധ്യപ്രദേശ് ഗവണ്മെന്റ് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. മാപ്പ് നല്‍കി വിട്ടയക്കണമെന്ന ഇവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 2007ല്‍ പ്രതിയെ സ്വതന്ത്രനായി വിട്ടയക്കുകയായിരുന്നു.

ജയില്‍ വിമോചിതനായ പ്രതി കേരളത്തില്‍ എത്തി സിസ്റ്ററുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതും, മധ്യപ്രദേശില്‍ തിരിച്ചെത്തി പുതിയൊരു ജീവിതം നയിക്കുന്നതുമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

rani1

mariya5

Sr Rani2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top