കോഴിക്കോട്: യു.ഡി.എഫിന്‍െറ മേഖല ജാഥയുമായി സഹകരിക്കേണ്ടെന്ന് ജനതാദള്‍ യു. വടക്കന്‍മേഖല ജാഥ ഉദ്ഘാടനം ചെയ്യാന്‍ ജെ.ഡി.യു പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പോകില്ല. മേഖല ജാഥാ ക്യാപ്റ്റന്മാരെ നിശ്ചയിക്കുന്നതില്‍ കടുത്ത അവഗണന ഉണ്ടായതെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം അന്വേഷിച്ച യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.
സംസ്ഥാനത്തെ നാലു മേഖലകളാക്കി മേയ് 19 മുതല്‍ 25വരെയാണ് യു.ഡി.എഫ് ജാഥകള്‍. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍മേഖല ജാഥയുടെ ഉദ്ഘാടകനാണ് വീരേന്ദ്രകുമാര്‍. വടക്കന്മേഖലയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ജെ.ഡി.യുവിന് ലഭിച്ചത്. ഈ തീരുമാനത്തോടെ പാര്‍ട്ടി യു.ഡി.എഫില്‍നിന്ന് കൂടുതല്‍ അകന്നിരിക്കുകയാണ്. മുന്നണി വിടാനുള്ള തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply