യു.എ.ഇ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ മലയാളവും

aadsa

ദുബായ്: യു.എ.ഇയിലെ എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയുടെ വെബ് സൈറ്റില്‍ ഇനി മലയാളവും ലഭിക്കും. എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി വെബ് സൈറ്റായ www.id.gov.aeയില്‍ ഇപ്പോള്‍ അറബിക്, ഇംഗ്ലീഷ് ഭാഷകളാണ് ഉള്ളത്. ഇതോടൊപ്പം അഞ്ച് പുതിയ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്താനുള്ള അധികൃതരുടെ തീരുമാനത്തെ തുടര്‍ന്നാണ് മലയാളവും വെബ്‌സൈറ്റില്‍ ഇടം നേടിയത്.

മലയാളം, ഉറുദു, തഗലോഗ്, റഷ്യന്‍, മാന്‍ഡാറിന്‍ എന്നീ ഭാഷകളാണ് പുതുതായി ഉള്‍പ്പെടുത്തുന്നത്. വെബ്‌സൈറ്റില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പുതിയ ഭാഷകളും സൈറ്റില്‍ ഇടം നേടിയത്.

സര്‍വ്വേയില്‍ ഉറുദുവിന് 54.4 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ മലയാളത്തിന് 44.3 ശതമാനം വോട്ടാണ് നേടാനായത്. നിലവിലുള്ള ഭാഷകള്‍ക്ക് പുറമെ മൂന്നാമത് ഒരു ഭാഷകൂടി ഉള്‍പ്പെടുത്താനാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകള്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പിന്നീട് അറിയിക്കുകയായിരുന്നു.

ഗള്‍ഫ് മേഖലയിലെ ഒരു സര്‍ക്കാര്‍ വെബ് സൈറ്റില്‍ മലയാളം ഇടം നേടുന്നത് ഇതാദ്യമായാണ്.

Print Friendly, PDF & Email

Leave a Comment