ബന്ദികളാക്കപ്പെട്ട യു.എസ്, ഇറ്റലി പൗരന്മാര്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടു

ht_warren_weinstein_giovanni_lo_porto_wy_150423_16x9_992വാഷിംഗ്ടണ്‍: അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ അല്‍ഖാഇദ ബന്ദികളാക്കിയിരുന്ന ഒരു യു.എസ് പൗരനും ഒരു ഇറ്റലിക്കാരനും അമേരിക്ക നടത്തിയ ഭീകരവിരുദ്ധ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടു. ജനുവരിയിലായിരുന്നു സംഭവം. അല്‍ഖാഇദ നേതാക്കളായ രണ്ടു യു.എസ് പൗരന്മാരും ആക്രമണത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ബന്ദികള്‍ കൊല്ലപ്പെട്ട ആക്രമണത്തിലാണ് മരിച്ചത്.

യു.എസുകാരനായ വാറന്‍ വെയിന്‍സ്റ്റൈന്‍, ഇറ്റലിക്കാരനായ ജിയോവാനി ലോ പേര്‍ട്ടോ എന്നിവരാണ് മരിച്ച ബന്ദികള്‍. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇവരില്‍ വെയിന്‍സ്റ്റൈനെ 2011ലും പോര്‍ട്ടോയെ 2012ലുമാണ് അല്‍ഖാഇദ തടവിലാക്കിയത്.

പ്രസിഡന്‍റും കമാന്‍ഡര്‍ ഇന്‍ ചീഫും എന്ന നിലയില്‍ ഇരുവരുടെയും മരണത്തിന്‍െറ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും തീവ്രാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ചിലപ്പോള്‍ ഇത്തരം മാരകമായ തെറ്റുകള്‍ സംഭവിക്കാമെന്നും വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അഹ്മദ് ഫറൂഖ്, ആദം ഗദാന്‍ എന്നീ യു.എസ് പൗരന്മാരാണ് അല്‍ഖാഇദയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. ഇരുവരെയും ലക്ഷ്യമിട്ടിരുന്നില്ലെന്നും ആക്രമണസ്ഥലത്ത് പ്രതീക്ഷിച്ചിരുന്നില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment