Flash News

കാന്‍സര്‍ ഭേദമാക്കാം-ഡോ. വി.പി. ഗംഗാധരന്‍

April 23, 2015 , സ്വന്തം ലേഖകന്‍

vpgകോട്ടയം: നവസങ്കേതങ്ങളുടെ വികാസത്തോടെ അര്‍ബുദത്തെ ഭയപ്പെടേണ്ട അവസ്ഥ മാറിയെന്നും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നും കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ .മഹാത്മാഗാന്ധി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച ‘ആര്‍ദ്രിതം’ എന്ന അര്‍ബുദരോഗ ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരുഷന്മാരിലെ അര്‍ബുദരോഗം പകുതിയില്‍ ഏറെയും പുകയില ഉപയോഗം കൊണ്ടുണ്ടാകുന്നതാണ്. പൊതുയിടങ്ങളിലെ പുകയില ഉപയോഗം പുകവലിക്കാത്തവര്‍ക്കും രോഗസാധ്യത ഉണ്ടാക്കുന്നു. സ്ത്രീകളില്‍ സ്തന, ഗര്‍ഭാശയ കാന്‍സറുകളാണ് കൂടുതല്‍. ശ്വാസകോശത്തിലെ കാന്‍സര്‍ ഒഴികെയുള്ളവ നേരത്തെ കണ്ടുപിടിക്കാന്‍ കഴിയും. കൃത്യമായ രോഗനിര്‍ണയം നേരത്തെയുണ്ടായാല്‍ രോഗത്തെ ചെറുത്തുതോല്‍പിക്കാനാകും. നിയന്ത്രണവിധേയമല്ലാത്ത അവസ്ഥയില്‍ സാന്ത്വന ചികിത്സ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top