Flash News

ഡിജിറ്റല്‍ വാച്ചുപയോഗിച്ച് വീണ്ടും കോപ്പിയടി, എം.ജി പരീക്ഷാഹാളില്‍ ഹൈടെക് വാച്ച് നിരോധിച്ചു

April 23, 2015 , സ്വന്തം ലേഖകന്‍

മലപ്പുറം: ഡിജിറ്റല്‍ വാndm-watchപയോഗിച്ച് കോപ്പിയടി. വില്യാപ്പള്ളി എം.ഇ.എസ് കോളജില്‍നിന്നാണ് കോപ്പിയടി പിടികൂടിയത്. ബി.എ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാനത്തെിയ വിദ്യാര്‍ഥിയില്‍ നിന്നാണ് ചൈനീസ് നിര്‍മിത വാച്ച് പിടികൂടിയത്. കുട്ടിയെ പരീക്ഷാഹാളില്‍ നിന്ന് പുറത്താക്കി.

ബുധനാഴ്ച നാദാപുരം എം.ഇ.ടി കോളജില്‍ അവസാന സെമസ്റ്റര്‍ ബി.കോം പരീക്ഷയെഴുതിയ വിദ്യാര്‍ഥി കോപ്പിയടിക്കുന്നതിന് ഉപയോഗിച്ച വാച്ച് ഇന്‍വിജിലേറ്റര്‍ പിടികൂടിയിരുന്നു. വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴില്‍ പരീക്ഷയെഴുതിയ പ്രൈവറ്റ് വിദ്യാര്‍ഥിയാണ് എം.ഇ.ടി കോളജില്‍ വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചത്. പരീക്ഷയുടെ ഉത്തരങ്ങള്‍ എഴുതിയ 131ഓളം പേജുകള്‍ വാച്ചിന്‍െറ മെമ്മറി കാര്‍ഡില്‍ സേവ് ചെയ്ത് സ്ക്രീനില്‍ ഡിസ്പ്ലെ ചെയ്തായിരുന്നു കോപ്പിയടി. തലശ്ശേരിയിലെ സ്വകാര്യ സെന്‍ററില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് കോപ്പിയടിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഇ.കെ. അഹമ്മദ് അറിയിച്ചു.

ഈ കുട്ടിയെ പുറത്താക്കിയിട്ടില്ല. പകരം വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് പ്രത്യേകം മാര്‍ക്ക് ചെയ്ത് യൂനിവേഴ്സിറ്റിക്ക് അയക്കുകയാണ് ചെയ്തത്. പിടികൂടിയ ഹാള്‍ടിക്കറ്റിനു പകരം താല്‍ക്കാലിക ഹാള്‍ടിക്കറ്റ് നല്‍കി വിദ്യാര്‍ഥിയെ തുടര്‍ പരീക്ഷക്കിരുത്തുന്നുണ്ട്. പരീക്ഷ വെള്ളിയാഴ്ച കഴിയുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

സമയം നോക്കാനെന്ന വ്യാജേന ഇലക്ട്രോണിക്സ് സംവിധാനങ്ങളും ടച്ച്സ്ക്രീനുമുള്ള വാച്ചുകള്‍ പരീക്ഷാഹാളില്‍ കോപ്പിയടിക്കുന്നതിന് വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം ഡിജിറ്റല്‍ വാച്ചുകള്‍ക്കും മൊബൈല്‍ ഫോണിനൊപ്പം പരീക്ഷാഹാളില്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടിവരും.

മഹാത്മഗാന്ധി സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളിലും സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെ ഹൈടെക് റിസ്റ്റ് വാച്ചുകള്‍ക്ക് നിരോധനം. ഇത്തരം വാച്ചുകളുമായി പരീക്ഷക്ക് വിദ്യാര്‍ഥികള്‍ ഹാജരാകരുത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം നേരത്തേ പരീക്ഷ ഹാളില്‍ നിരോധിച്ചിരുന്നു. പരീക്ഷയില്‍ കോപ്പിയടിക്കാനായി വിദ്യാര്‍ഥികള്‍ പുതിയ കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടതിനത്തെുടര്‍ന്നാണ് നടപടിയെന്ന് സര്‍വകലാശാല അറിയിച്ചു.

കോളജ് പ്രിന്‍സിപ്പല്‍മാരും ഇന്‍വിജിലേറ്റര്‍മാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. സര്‍വകലാശാലയുടെ കീഴിലെ ചെങ്ങളം കിറ്റ്സ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചതിന്‍െറ പേരിലെ ശിക്ഷാനടപടി ഇപ്പോള്‍ അന്തിമഘട്ടത്തിലാണെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top