കണ്ണുപൊട്ടനും ചെവിടുപൊട്ടനും സൗജന്യം നല്‍കിയത് കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കിയെന്ന് എളമരം കരീം

Elamaram-Kareemകാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ഭരിച്ച മന്ത്രിമാര്‍ കണ്ണുപൊട്ടനും ചെവിടുപൊട്ടനും കാലുപൊട്ടനും സൗജന്യം അനുവദിച്ചതാണ് കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലത്തെിച്ചതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. നഷ്ടം പെരുകുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത് കെ.എസ്.ആര്‍.ടി.സിയെ നശിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കുകയെന്ന ആവശ്യമുയര്‍ത്തി കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥ ഉദ്ഘാടനം ചെയ്യവേയാണ് എളമരം കരീം വിവാദപരാമര്‍ശം നടത്തിയത്.

Print Friendly, PDF & Email

Leave a Comment