Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഡോക്റ്റര്‍ ഷം‌സീര്‍ വയലില്‍ മേയ് നാലിന് ന്യൂയോര്‍ക്കില്‍

April 24, 2015 , പി.പി ചെറിയാന്‍

Dr-Shamsheer-Vayalil-ന്യൂയോര്‍ക്ക്: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നേടിയെടുക്കുന്നതിന് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച ഡോ. ഷംസീര്‍ വയലില്‍ മേയ് നാലിന് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നു.

തൃശ്ശൂര്‍ ജില്ലയില്‍ നിന്നും പ്രമൂഖ വ്യവസായി എം.എ യൂസഫലിയുടെ മരുമകനും അബുദാബിയില്‍ വി.പി.എസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനുമായ ഡോ. ഷംസീര്‍ 2014 ഏപ്രിലിലാണ് പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ പെറ്റീഷന്‍ നല്‍കിയത്. ഇന്ത്യക്ക് വെളിയില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ഇന്ത്യയിലെ അതത് മണ്ഡലങ്ങളില്‍ വരണമെന്നത് വളരെ ശ്രമകരമാണെന്നും ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പെറ്റീഷന്‍ സുപ്രീം കോടതി ഇലക്ഷന്‍ കമ്മീഷന് റെഫര്‍ ചെയ്തിരുന്നു. ഇലക്ഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേലാണ് പ്രവാസികള്‍ക്ക് പ്രോക്ഷി, ഇ-പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യുന്നതിനുള്ള അനുമതി സുപ്രീം കോടതി നല്‍കിയത്.

ആരോഗ്യരംഗത്ത് നടത്തിയ സ്തുത്യര്‍ഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്, യംഗ് ഏഷ്യന്‍ അവാര്‍ഡ്, യു.എസ് ഏഷ്യ ഔട്ട് സ്റ്റാന്റിംഗ് യംഗ് അച്ചീവേഴ്സ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ഡോ. ഷംസീറിനു ലഭിച്ചിട്ടുണ്ട്.

പ്രവാസി വോട്ടവകാശങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്പര്യമുള്ള വ്യക്തികളോ, സംഘടനകളോ ഡോ. ഷംസീറുമായി ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നുവെങ്കില്‍ ന്യൂയോര്‍ക്കില്‍ ഡോക്റ്ററുടെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന യു.എ നസ്സീറിനെ 516 225 1502 എന്ന നമ്പറില്‍ വിളിക്കേണ്ടതാണ്.

പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സീനിയര്‍ എക്സിക്യൂട്ടീവ് അനഫുല്‍ ശര്‍മ അറിയിച്ചതാണിത്.

Dr shamsher000

Dr Shamsheer


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top