Flash News

പരീക്ഷാഫലത്തിലെ പിഴവ് സര്‍ക്കാര്‍ മനഃപൂര്‍വമുണ്ടാക്കിയത്:–എം.എ. ബേബി

April 25, 2015 , സ്വന്തം ലേഖകന്‍

babyതിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം സംബന്ധിച്ച പ്രശ്നങ്ങള്‍ സര്‍ക്കാര്‍ മനഃപൂര്‍വം ഉണ്ടാക്കിയതാണെന്ന് സംശയിക്കുന്നതായി എം.എ. ബേബി എം.എല്‍.എ. എസ്.എസ്.എല്‍.സി പരീക്ഷയുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങളുയരുന്ന വിധം നിരുത്തരവാദിത്തത്തോടെയാണ് സര്‍ക്കാര്‍ പെരുമാറിയതെന്ന് ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ഇടത് സര്‍ക്കാറിന്‍െറ കാലത്ത് പരാതിക്കിടനല്‍കാതെ പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നു. അതിന് സാങ്കേതിക സൗകര്യങ്ങളും വിദഗ്ധരുമുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ മനഃപൂര്‍വം അതെല്ലാം തകര്‍ത്തു. വിജയശതമാനം ഉയര്‍ന്നതിനെ പരിഹസിക്കുന്ന മട്ടില്‍ നടക്കുന്ന ചര്‍ച്ചകളോട് വിയോജിപ്പുണ്ട്. പരീക്ഷയെന്നാല്‍ കുട്ടികളെ അരിച്ചു മാറ്റാനുള്ള ഉപകരണമാണെന്ന ധാരണയാണ് പലര്‍ക്കും. തുടര്‍മൂല്യനിര്‍ണയത്തിലെ അധ്യാപകരുടെ ഒൗദാര്യത്താലാണ് ഈ കുട്ടികളൊക്കെ ജയിക്കുന്നതെന്ന അഭിപ്രായവുമുയരുന്നു. എന്നാല്‍, ഡി പ്ലസ് മാത്രം കിട്ടി ജയിക്കുന്നത് എത്ര കുട്ടികളാണെന്ന് ആരും പരിശോധിക്കുന്നില്ല.

സാമ്പത്തിക ശേഷിയുള്ള കുട്ടികള്‍ പോകുന്ന സി.ബി.എസ്.ഇ സ്കൂളുകളിലെ നൂറുശതമാനം വിജയം ചര്‍ച്ചചെയ്യപ്പെടുന്നില്ല. അവിടെയും തുടര്‍മൂല്യനിര്‍ണയ സ്കോര്‍ നല്‍കുന്നുണ്ട്. പാവപ്പെട്ട കുട്ടികള്‍ തോറ്റ് തൊഴില്‍ കമ്പോളത്തില്‍ ലഭ്യമാകേണ്ടവരാണെന്ന ഫ്യൂഡല്‍ സങ്കല്‍പമുള്ളവരാണ് വിജയത്തെ അങ്കലാപ്പോടെ സമീപിക്കുന്നതെന്നും ബേബി കുറിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top