കാട്ടാന തൊഴിലാളി സ്ത്രീയെ ഓടിച്ചു, വീണ് പരിക്ക്

aana oodicha lady at hospital

ചാലക്കുടി: കാലടി പ്ലാന്‍േറഷനിലെ തൊഴിലാളി സുനിതയെ കാട്ടാന ഓടിച്ചു. ബോധരഹിതയായി വീണ ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 6.45ന് റബര്‍ പ്ലാന്‍േറഷനില്‍ ടാപ്പിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു സുനിതയെ ആന ഓടിച്ചത്.

ജീവനും കൊണ്ട് പാഞ്ഞ സുനിതക്കു പുറകേ ആനയും ഓടിയത്തെി. കുറച്ചുദൂരം ആന ഓടിച്ചെങ്കിലും ഇതിനിടെ ഇവര്‍ റോട്ടിലത്തെി. റോട്ടില്‍ മോഹാലസ്യപ്പെട്ടു വീണ സുനിതയെ അതുവഴി വന്നവര്‍ ആശുപത്രിയിലത്തെിച്ചു. വീഴ്ചയില്‍ ഇവര്‍ക്ക് പരിക്കേറ്റു.

Print Friendly, PDF & Email

Leave a Comment