ന്യൂഡല്‍ഹി: മതപരവും അല്ലാത്തതുമായ ആഘോഷങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും പരിപാടികള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹരജി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.
വൈല്‍ഡ് ലൈഫ് റെസ്ക്യൂ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററും ശക്തി പ്രസാദ് നായക് എന്നയാളും സമര്‍പ്പിച്ച ഹരജിയില്‍ എട്ടാഴ്ചക്കകം മറുപടി നല്‍കണം. നാട്ടിലുള്ള ആനകളുടെ എണ്ണം, ഉടമകള്‍, ആനകളെ പാര്‍പ്പിക്കുന്ന സ്ഥലം (ഫോട്ടോ സഹിതം) റെസ്ക്യൂ സെന്ററുകളുടെ എണ്ണം, അതിന്‍െറ ശേഷി, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ വിവരം, ആനകളെ പീഡിപ്പിച്ചതിനെടുത്ത കേസുകള്‍, ആനകള്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ ആനകളുടെ എണ്ണം, തകര്‍ന്ന വസ്തുവകകളുടെ വിവരം, ആനകളെ ചികിത്സിക്കാന്‍ അറിയുന്ന മൃഗഡോക്ടര്‍മാരുടെ എണ്ണം, സംസ്ഥാനത്തിന് പുറത്ത് കടത്തിയ ആനകളുടെ എണ്ണം എന്നീ വിവരങ്ങളാണ് അറിയിക്കേണ്ടത്.
കേരളത്തില്‍ 700 ആനകളുണ്ട്. ആനകളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുന്നത് തടയണമെന്നും വനത്തില്‍നിന്ന് പിടികൂടിയ ആനകളുടെ സെന്‍സസ് എടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തീര്‍പ്പാക്കുന്നതുവരെ ആനകളെ വില്‍ക്കുന്നതും കൈമാറുന്നതും സമ്മാനമായോ സംഭാവനയായോ വാടകക്കോ നല്‍കുന്നതും നിരോധിച്ച് ഇടക്കാല ഉത്തരവിറക്കണമെന്നും ഹരജിയിലുണ്ട്.
പീഡനത്തിനിരയായ ആനകളെ പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുക, മതിയായ ചികിത്സ നല്‍കുക, ആനകളെ വിറ്റ മുന്‍കാല സംഭവങ്ങള്‍ അന്വേഷിക്കുക, ബിഹാറിലെ സോനേപൂരില്‍ ആനകളെ വില്‍ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക, മതസ്ഥാപനങ്ങള്‍ കൈയിലാക്കിയ ആനകളെ നല്ലരീതിയില്‍ സംരക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഇടക്കാല ഉത്തരവില്‍ ഉള്‍പ്പെടുത്തി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply