Flash News

നോര്‍ത്ത് ടെക്സസ്സില്‍ ശക്തിയായ കാറ്റും മഴയും; വൈദ്യുതിബന്ധം തകരാറിലായി

April 25, 2015 , പി.പി ചെറിയാന്‍

farmersbranch042415

ഡാളസ്: നോര്‍ത്ത് ടെക്സസ്സിലുടനീളം ഇന്നലെ (വെള്ളിയാഴ്ച) വൈകീട്ട് വീശിയടിച്ച കാറ്റിലും മഴയിലും കനത്ത നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

90 -100 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റില്‍ നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീണു. പല സ്ഥലങ്ങളിലും റോഡില്‍ വെള്ളം കവിഞ്ഞു ഒഴുകിയതുമൂലം വാഹനഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ വീണ് വൈദ്യുതി ലൈനില്‍ പതിച്ചതിനാല്‍ പലയിടത്തും വൈദ്യുതി ബന്ധവും തകറാറിലായി. ഏകദേശം അമ്പതിനായിരം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിബന്ധം നഷ്ടപ്പെട്ടതായി ഓണ്‍കോര്‍ കമ്പനി വക്താക്കള്‍ അറിയിച്ചു.

ഡി.എഫ്.ഡബ്ല്യു, ലവ് ഫീല്‍ഡ് വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ പലതും റദ്ദാക്കുകയോ, വൈകിയതോ മൂലം നിരവധി യാത്രക്കാര്‍ക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

വൈകീട്ടു 6 മണിയോടെ ആരംഭിച്ച കനത്ത മഴയും കാറ്റും വൈകീട്ട് 10 മണിവരെ തുടര്‍ന്നു. പലസ്ഥലങ്ങളിലും മഴയ്‌ക്കൊപ്പം ഹെയ്‌ലും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ കാലാവസ്ഥയില്‍ സാരമായ മാറ്റം ഉണ്ടാകുമെന്നും താപനില 90 ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്.

weather2

weather3

weather4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top