Flash News

ഭൂകമ്പത്തില്‍ നേപ്പാള്‍ കുലുങ്ങി; 1500 മരണം

April 25, 2015 , സ്വന്തം ലേഖകന്‍

nepal-earthquake_1കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 1500 പേര്‍ മരിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യയിലും ബംഗ്ളാദേശിലും പാകിസ്താനിലും തിബത്തിലും ഭൂകമ്പമുണ്ടായി. ഇന്ത്യയില്‍ 51ഉം തിബത്തില്‍ 12ഉം ബംഗ്ളാദേശില്‍ രണ്ടും പേര്‍ മരിച്ചു. ഇന്ത്യന്‍ എംബസി കെട്ടിടം തകര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥന്‍െറ ഭാര്യയും മകളും മരിച്ചു. ശനിയാഴ്ച രാവിലെ 11.40നായിരുന്നു ഭൂകമ്പമാപിനിയില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. നേപ്പാളിലെ രണ്ടാമത്തെ നഗരമായ പൊഖാറക്ക് 80 കിലോമീറ്റര്‍ കിഴക്കാണ് പ്രഭവകേന്ദ്രം. അമേരിക്കന്‍ ഭൗമശാസ്ത്ര മാപ്പ് പ്രകാരം ലാംജൂംഗാണ് പ്രഭവകേന്ദ്രം.

പ്രഭവകേന്ദ്രം രണ്ടുകിലോമീറ്റര്‍ താഴ്ച്ചയിലായത് ഭൂകമ്പത്തിന്‍െറ തീവ്രത കൂട്ടി. മണിക്കൂറിനു ശേഷം 6.6 തീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ 65ലധികം തുടര്‍ചലനങ്ങളും ഉണ്ടായി. നേപ്പാള്‍ റേഡിയോ 3000 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. കാഠ്മണ്ഡുവിലെ നിരവധി കെട്ടിടങ്ങളും വീടുകളും റോഡുകളും തകര്‍ന്നു. കാഠ്മണ്ഡുവില്‍ മാത്രം മരണം 500ലേറെയാണ്. ഗതാഗതം പൂര്‍ണമായി നിലച്ചു. വൈദ്യുതി-ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു. നേപ്പാളിലെ പഴയ പല പട്ടണങ്ങളും നാമാവശേഷമായി. കാഠ്മണ്ഡുവിലെ പ്രശസ്ത ചരിത്രസ്മാരകങ്ങളായ ധര്‍ഹര ഗോപുരവും ദര്‍ബാര്‍ ചത്വരവും തകര്‍ന്നു. ധര്‍ഹരയില്‍നിന്ന് 180 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. നേപ്പാളിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

എവറസ്റ്റില്‍ ഹിമപാതമുണ്ടായതിലാണ് 18 പര്‍വതാരോഹകര്‍ ബേസ് ക്യാമ്പില്‍ മരിച്ചത്. നിരവധി പര്‍വതാരോഹകരെക്കുറിച്ച് വിവരമില്ല. എന്നാല്‍, എവറസ്റ്റ് കൊടുമുടി കയറാന്‍ പോയ ഇന്ത്യന്‍ സൈന്യത്തിന്‍െറ പര്‍വതാരോഹക സംഘം സുരക്ഷിതരാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, 200ലധികം ഇന്ത്യക്കാര്‍ നേപ്പാളിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി.
നേപ്പാളിനോടു ചേര്‍ന്ന സംസ്ഥാനങ്ങളായ ബിഹാര്‍, യു.പി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് 51 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ബിഹാറില്‍ 38, യു.പിയില്‍ 11, പശ്ചിമ ബംഗാളില്‍ രണ്ടുമാണ് മരണം. പശ്ചിമബംഗാളിലെ മാള്‍ഡയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് 40 കുട്ടികള്‍ക്ക് പരിക്കേറ്റു. ബിഹാറില്‍ 133 പേര്‍ ഉള്‍പ്പെടെ ആകെ 237പേര്‍ക്ക് പരിക്കുണ്ട്. സിക്കിമില്‍ മൂന്നിലേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കാഠ്മണ്ഡുവില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെങ്കിലും ഇന്ത്യയില്‍ കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍െറ തീവ്രതയില്‍ ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഒഡിഷ, ഗുജറാത്ത്, സിക്കിം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കെട്ടിടങ്ങളും മറ്റും ഒരു മിനിറ്റ് വിറച്ചു.

നേപ്പാളിനോടു ചേര്‍ന്ന അതിര്‍ത്തി ജില്ലകളിലാണ് ആളപായം. സന്ദേശവിനിമയ സൗകര്യങ്ങളും വൈദ്യുതി, റോഡ് ബന്ധങ്ങളും തകര്‍ന്നു. നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ട്. കേരളത്തില്‍നിന്ന് പഠന-ഗവേഷണത്തിനും ഉല്ലാസയാത്രക്കുമായി പോയ വെവ്വേറെ സംഘങ്ങള്‍ നേപ്പാളില്‍ ഉണ്ടായിരുന്നു. 50ല്‍പരം വരുന്ന മലയാളികള്‍ സുരക്ഷിതരാണ്.

2015-04-25T110020Z_1_LYNXMPEB3O0.focus-none.fill-735x409 150425130218-nepal-earthquake-stretcher-super-169 aaa33 earthquake-today-L1 nepal nepal-earthquake nepal-earthquake-471042034 nepal-earthquake-april-25-2015 Powerful earthquake hits Nepal nepal-earthquake-update Nepal-eartquake-HTnepal-earthquake_1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top