Flash News

യെമനില്‍ സൗദിയും സഖ്യസേനയും ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നതായി യു.എന്‍.; നൂറു കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടു

April 25, 2015 , സ്വന്തം ലേഖകന്‍

862261-reuters_yemen_children_Febx-1427866770സന: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ സൗദിയും സഖ്യസേനകളും നടത്തിയ ആക്രമണങ്ങളില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നതായി യുഎന്‍. സൗദി നടത്തിയ വ്യോമാക്രമണങ്ങളിലും മറ്റുമായി 115 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. യെമന്‍ സംഘര്‍ഷത്തിനിടെ കുട്ടികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ഹൂതികള്‍ക്കെതിരായ സൗദി സഖ്യസേന വ്യോമാക്രമണം ആരംഭിച്ചത് മുതല്‍ ബോംബാക്രമണത്തിലും, മൈന്‍ പൊട്ടിത്തെറിച്ചും വെടിയേറ്റും മറ്റുമാണ് 115 നിരപരാധികളാ പിഞ്ചുകുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായത്. സൗദി സേന ആക്രമണം തുടങ്ങിയ മാര്‍ച്ച് 26 മുതല്‍ ഈ മാസം 20 വരയുള്ള കണക്കുകളാണിത്. 172ലധികം കുട്ടികള്‍ക്ക് സംഘര്‍ഷങ്ങളില്‍ പരുക്കേറ്റു. ഇവ കൂടാതെ 140 കുട്ടികളെ സായുധ ഗ്രൂപ്പുകള്‍ റിക്രൂട്ട് ചെയ്തതായും ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘടന വ്യക്തമാക്കുന്നു.

യുദ്ധത്തില്‍ തകര്‍ന്ന യെമനില്‍ കുട്ടികളനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെയും മാനസിക സംഘര്‍ഷത്തിന്‍റെയും ദുരിതങ്ങളും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. യെമന്‍ സംഘര്‍ഷത്തില്‍ മൊത്തം മരണസംഖ്യ 1000 കവിഞ്ഞു. ഇതില്‍ 551 പേരും സാധാരണക്കാരാണ്. ഫലത്തില്‍ യുദ്ധം അവസാനിച്ചെങ്കിലും തീരാത്ത ദുരിതങ്ങളാണ് യെമന്‍ ജനതയ്ക്ക് മുന്നില്‍ ഉള്ളത്. 12 ദശലക്ഷം പേരാണ് ഭക്ഷണം കൃത്യമായി ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്.

വിവിധ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലായുള്ള ഒരു ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് ഭക്ഷണമെത്തിക്കാന്‍ യുഎന്നിന് കഴിയുന്നത്. വിമതരുടെ സൈനിക നീക്കത്തിനെതിരെ യെമനില്‍ സൗദി സഖ്യ സേന നടത്തുന്ന ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.ഇതിനിടയിൽ മുന്‍പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹ് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്.

അതേസമയം, അദ്ദേഹം എവിടെയാണ് അഭയം തേടിയിരിക്കുന്നതെന്ന് വ്യക്തമല്ല. ഓപറേഷന്‍ ഡിസിസീവ് സ്‌റ്റോം എന്ന പേരില്‍ മാര്‍ച്ച് 25ന് സഖ്യസേന ആരംഭിച്ച വ്യോമാക്രമണം കഴിഞ്ഞ ചൊവ്വാഴ്ചയോടെ അവസാനിച്ചിരുന്നു. ഒമാന്‍റെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പിന്‍റെ ഫലമായാണ് വ്യോമാക്രമണം അവസാനിപ്പിച്ചതെന്നാണ് സൂചന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top