Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

ഉംറ വിസ കാലാവധി 15 ദിവസമായി കുറച്ചു

April 25, 2015 , സ്വന്തം ലേഖകന്‍

hajj-3കോഴിക്കോട്: ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള ഉംറ വിസയുടെ കാലാവധി 15 ദിവസമായി കുറച്ചു. തിരക്ക് കുറക്കുന്നതിനും ഹറമിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മൂലവുമാണ് ഉംറ വിസയുടെ കാലാവധി കുറച്ചത്. നേരത്തെ 30 ദിവസത്തേക്കായിരുന്നു ഉംറ തീര്‍ഥാടകര്‍ക്ക് വിസ അനുവദിച്ചത്.

റജബ് ഒന്ന് (ഏപ്രില്‍ 20) മുതലാണ് വിസയുടെ കാലാവധി കുറച്ചത്. സൗദി അറേബ്യയിലുള്ള ഉംറ ഏജന്‍സികളുടെ അറിയിപ്പ് നേരത്തെ സംസ്ഥാനത്ത് നിന്ന് ഉംറ സര്‍വീസ് നടത്തുന്ന ഗ്രൂപ്പുകള്‍ക്ക് ലഭിച്ചിരുന്നു. ഒമ്പത് ദിവസം മക്ക, നാല് ദിവസം മദീന, രണ്ട് ദിവസം യാത്ര എന്നിങ്ങനെയാണ് 15 ദിവസമായി നിശ്ചയിച്ചിരിക്കുന്നത്. റജബ്, ശഅബാന്‍, റമദാന്‍ മാസങ്ങളിലാണ് വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് സംസ്ഥാനത്തു നിന്ന് ഉംറ സര്‍വീസ് നടത്തുന്ന അംഗീകൃത ഗ്രൂപ്പുകള്‍ക്ക് ഒരു മാസത്തോളം 5000ത്തിന് അടുത്ത് ക്വോട്ട ലഭിച്ചിരുന്നു.

വിസ കാലാവധി കുറച്ചതോടെ ഇത് 200-250 ആയി കുറച്ചിട്ടുണ്ട്. റമദാനില്‍ 50 സീറ്റുകളാണ് ഓരോ ഗ്രൂപ്പുകള്‍ക്കും അനുവദിച്ചത്. അതേസമയം, ചില ട്രാവല്‍സുകള്‍ ഒരു മാസത്തേക്ക് ഉംറ വിസയുള്ളതായി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതനുസരിച്ച് നിരവധി പേര്‍ ഈ ട്രാവല്‍സുകളില്‍ ബുക്ക് ചെയ്തിട്ടുമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top