ബൈക്കിന് പിന്നില്‍ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു

veettamma accident deathതൃശൂര്‍: ബൈക്കിന് പിന്നില്‍ ടാങ്കര്‍ ലോറി ഇടിച്ച് തെറിച്ചുവീണ വീട്ടമ്മ അതേ ലോറി കയറി മരിച്ചു. ഗുരുതര പരിക്കേറ്റ ഇവരുടെ സഹോദരനെയും രണ്ട് ചെറുമക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാളൂര്‍ മേലേപ്പിള്ളി വീട്ടില്‍ വേണുഗോപാലിന്‍െറ ഭാര്യ രമണിയാണ് (55) മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന രമണിയുടെ സഹോദരന്‍ ഇളപ്പള്ളി കല്ലിങ്കല്‍ വീട്ടില്‍ ചന്ദ്രബോസ് (40), രമണിയുടെ മകള്‍ സൗമ്യയുടെ മക്കളായ നെടുപുഴ പാടത്തി പറമ്പില്‍ സൂര്യകൃഷ്ണ രമേശ് (ആറ്), ലാല്‍കൃഷ്ണ രമേശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചന്ദ്രബോസിന്‍െറ വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലാണ്.

ശനിയാഴ്ച വൈകീട്ട് മൂന്നോടെ വിയ്യൂര്‍ ജയിലിന് മുന്നിലാണ് അപകടം. ചന്ദ്രബോസിനെ നഗരത്തിലെ ആശുപത്രിയില്‍ കാണിക്കാനാണ് ഇവര്‍ ബൈക്കില്‍ പുറപ്പെട്ടത്. തുടര്‍ന്ന് ജയില്‍ സ്റ്റാളില്‍ നിന്ന് ചപ്പാത്തി വാങ്ങി വിയ്യൂര്‍ ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിലേക്ക് പോകുമ്പോള്‍ ടാങ്കര്‍ ലോറി ബൈക്കിന് പിറകില്‍ വന്നിടിക്കുകയായിരുന്നു. ലോറി റോഡരികില്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment