Flash News

വീണ്ടും ‘നികൃഷ്ട’ പ്രയോഗം: കേരളം ഭരിക്കുന്നത് നികൃഷ്ടന്മാരാണെന്ന് പി.സി. ജോര്‍ജ്

April 26, 2015 , സ്വന്തം ലേഖകന്‍

pc3

തിരുവനന്തപുരം: ഏകദേശം ഒരു വര്‍ഷം മുന്‍പ് ഇടുക്കി ബിഷപ്പിനെതിരെ കോണ്‍ഗ്രസിലെ യുവ എം.എല്‍.എ വി.ടി. ബല്‍റാം ‘നികൃഷ്ട ജീവി’ പ്രയോഗം നടത്തിയതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ബല്‍‌റാം ഏറ്റുവാങ്ങിയ വിമര്‍ശനങ്ങള്‍ ചില്ലറയൊന്നുമല്ല. തെരഞ്ഞെടുപ്പ് സമയത്ത് മതമേലധ്യക്ഷരെക്കുറിച്ച് ഇത്തരം പരാമര്‍ശം നടത്തരുതെന്ന് അന്ന് കെ.പി.സി.സി. പ്രസിഡന്റ് സുധീരന്‍ താക്കീതു നല്‍കുകയും ചെയ്തിരുന്നു. “വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ആരെങ്കിലും കടന്നുവരുമ്പോള്‍ അവരോട് മാന്യമായി പെരുമാറുക എന്നതും നമ്മുടെ നാട്ടിലെ നിലവിലുള്ള സുജനമര്യാദയുടെ ഭാഗമാണെന്നും അതിനു പകരം വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ടജീവികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് കഷ്ടമാണെന്നുമായിരുന്നു ബല്‍റാം ഫേസ്ബുക് പോസ്റ്റില്‍ അന്ന് കുറിച്ചത്.”

ഇപ്പോള്‍ അതേ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത് മറ്റാരുമല്ല സാക്ഷാല്‍ പി.സി. ജോര്‍ജ്ജ് തന്നെ. ബല്‍‌റാം ഇടുക്കി ബിഷപ്പിനെതിരെയാണ് പരാമര്‍ശം നടത്തിയതെങ്കില്‍ പി.സി. ജോര്‍ജ്ജ് ഒന്നല്ല പത്തുപടി മുന്നില്‍ നിന്ന് കേരളം ഭരിക്കുന്നവരെല്ലാം ‘നികൃഷ്ട’ന്മാരാണെന്നാണ് പറയുന്നത്. ചീഫ് വിപ്പ് സ്ഥാനം നഷ്ടമായതിനു പിന്നാലെ സര്‍ക്കാരിനെയും മന്ത്രിമാരെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പിസി ജോര്‍ജ് രംഗത്ത‌് വന്നിരിക്കുന്നത്. കേരളം ഭരിക്കുന്നത് നികൃഷ്ടന്മാരുടെ സര്‍ക്കാരാണെന്നാണ് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് പറയുന്നത്.

മന്ത്രിമാരില്‍ അഴിമതിക്കാരല്ലാത്തവരുടെ പേരുകള്‍ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. അഴിമതി നേരടുന്ന മന്ത്രിമാര്‍ സ്ഥാനം രാജിവെച്ച് സത്യസന്ധത തെളിയിക്കണം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുവാന്‍ തയ്യാറാണെന്നും ജോര്‍ജ് പറഞ്ഞു. അരുവിക്കരയെ അഴിമതി വിരുദ്ധ പോരാട്ട വേദിയാക്കി മാറ്റുമെന്നും, സമാന ചിന്താഗതിക്കാരുമായി കൂടി പ്രവര്‍ത്തിക്കുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന കാര്യം 29ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്ന സംഘത്തിന്‍റെ വക്താക്കളായെന്നും ജോര്‍ജ്  ആരോപണമുന്നയിച്ചു.

അതിനിടെ പിസി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവെച്ച് എല്‍ഡിഎഫില്‍ ചേര്‍ന്നേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ അരുവിക്കരയ്ക്കൊപ്പം പൂഞ്ഞാറിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അതേസമയം ഉപതെരഞ്ഞെടുപ്പല്ല, മറിച്ചു പൊതുതെരഞ്ഞെടുപ്പാണ് ജോര്‍ജ് ലക്ഷ്യം വയ്ക്കുന്നതെന്നു കേരള കോണ്‍ഗ്രസ് സെക്കുലര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിനെക്കാള്‍ വേഗത്തില്‍ സംസ്ഥാനം പൊതുതെരഞ്ഞെടുപ്പിലേക്കു പോകുമെന്നാണു സെക്കുലര്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top