Flash News

ബാര്‍ കോഴ ആരോപണം ഗൂഢാലോചനയെന്ന് മന്ത്രി ബാബു

April 29, 2015 , സ്വന്തം ലേഖകന്‍

babuതിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായ ആരോപണം തന്നെ കുടുക്കാന്‍ മുന്നണിയിലെയോ പാര്‍ട്ടിയിലെയോ മന്ത്രിസഭയിലെയോ ആരുടെയെങ്കിലും ഗൂഢാലോചനയാണെന്ന് കരുതുന്നില്ലന്ന് മന്ത്രി കെ. ബാബു. എന്നാല്‍ ബിജു രമേശ് ഗൂഢാലോചനയുടെ ഭാഗം തന്നെയാണ്. നെടുമങ്ങാട്ടെ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ടതു മുതല്‍ വൈരാഗ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബിജു രമേശ് ബ്ലാക്മെയ്‌ലിങ് തന്ത്രത്തിന്‍െറ ഭാഗമായാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ.എം. മാണിക്കെതിരെ ഒക്ടോബര്‍ 31നാണ് ഒരുകോടി രൂപയുടെ കോഴ ആരോപണം ബിജു രമേശ് ഉന്നയിച്ചത്. 10 കോടിയായിരുന്നിട്ടും അന്ന് ഉന്നയിക്കാത്ത ആരോപണം മാസങ്ങള്‍ക്കു ശേഷം തനിക്കെതിരെ ഉന്നയിക്കുകയായിരുന്നു. മാണിക്കെതിരെ ആരോപണം വന്നതിന് പിന്നാലെ താന്‍ ഉള്‍പ്പെടെ മറ്റ് മൂന്നു മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്ന സീഡി പുറത്തുവന്നു. എന്നാല്‍, 164ാം വകുപ്പുപ്രകാരം ഇപ്പോള്‍ നല്‍കിയ മൊഴിയില്‍ തന്‍െറ പേര് മാത്രമാണ് ബിജു രമേശ് പറഞ്ഞത്. നാലു മന്ത്രിമാര്‍ക്കെതിരെ മാധ്യമങ്ങളില്‍ കോഴ ആരോപണം വന്നപ്പോഴോ നിയമസഭയില്‍ ഇക്കാര്യം ഉയര്‍ന്നപ്പോഴോ രണ്ടുപേര്‍ മാത്രമാണ് കോഴ വാങ്ങിയതെന്ന് പറയാന്‍ അദ്ദേഹം തയാറായില്ല. ഇതെല്ലാം ബിജു പറയുന്നതെല്ലാം കളവാണെന്നതിന് തെളിവാണ്.

ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷം രൂപയാക്കി ഉയര്‍ത്താതിരിക്കാന്‍ പത്തുകോടി ആവശ്യപ്പെട്ടുവെന്നാണ് തനിക്കെതിരെ ഉന്നയിച്ച ആരോപണം. തനിക്ക് പണം തന്നുവെന്ന് ബിജു മൊഴിയില്‍ പറയുന്നില്ല. താന്‍ പറഞ്ഞിട്ട് ആരുടെയെങ്കിലും പക്കല്‍ പണം കൊണ്ടുകൊടുത്തുവെങ്കില്‍ ആര്‍ക്ക്, എപ്പോള്‍,എവിടെവെച്ച് നല്‍കിയെന്ന് വ്യക്തമാക്കണം. 1996 മുതല്‍ 2007 വരെയുള്ള 11 വര്‍ഷം കൊണ്ട് എട്ടുലക്ഷം രൂപയുടെയും തുടര്‍ന്നുള്ള ആറുവര്‍ഷം കൊണ്ട് നാലു ലക്ഷത്തിന്‍െറയും വര്‍ധന ആണ് ബാര്‍ ലൈസന്‍സ് ഫീസില്‍ ഉണ്ടായിട്ടുള്ളത്. അതിനാല്‍ത്തന്നെ ക്രമാനുഗതമായ വര്‍ധനക്കേ സാധ്യതയുള്ളൂ. ഫീസ് 22 ലക്ഷത്തില്‍നിന്ന് 25 ലക്ഷമാക്കാനാണ് എക്സൈസ് കമീഷണര്‍ ശിപാര്‍ശ നല്‍കിയിരുന്നത്.

എക്സൈസ് വകുപ്പില്‍ ഒരു ഫയല്‍ അനങ്ങിയാല്‍ പോലും അറിയാവുന്ന ബാറുടമകള്‍ക്ക് ഇക്കാര്യവും മുന്‍കൂട്ടി അറിയാമെന്നിരിക്കെ ഫീസ് 30 ലക്ഷമാക്കാതിരിക്കാന്‍ കോഴ ആവശ്യപ്പെട്ടുവെന്ന് പറയുന്നതില്‍ അര്‍ഥമില്ല. കോഴ ആവശ്യപ്പെട്ടതായി പറയുന്ന ബാറുടമകളുടെ യോഗത്തില്‍ നികുതി സെക്രട്ടറിയും എക്സൈസ് കമീഷണറും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ യോഗം 2013 ഫെബ്രുവരിയിലായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷമാണ് ആരോപണം ഉന്നയിച്ചത്.

ആരോപണം ഉന്നയിച്ച് ആറു മാസത്തിനുശേഷം 164ാം വകുപ്പ് പ്രകാരം ബിജു രമേശില്‍ നിന്ന് മൊഴിയെടുത്തത് മനഃപൂര്‍വമായി തന്നെ കുടുക്കാനുള്ള ശ്രമമാണെന്ന് കരുതുന്നില്ല. കൂട്ടുത്തരവാദിത്തമുള്ള മന്ത്രിസഭയെന്ന നിലയില്‍ തന്നെ ബാധിക്കുന്ന ഏതെങ്കിലും ആരോപണം വന്നാല്‍ അത് മന്ത്രിസഭയത്തെന്നെ ബാധിക്കും. മൊഴിയില്‍ തന്‍െറ പേര് മാത്രം വന്നത് ബിജു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top