Flash News

തൃശൂര്‍ പൂരത്തിന് തുടക്കമായി

April 29, 2015 , സ്വന്തം ലേഖകന്‍

pooram2തൃശൂര്‍: തൃശൂര്‍ പൂരത്തിന്‍െറ ചടങ്ങുകള്‍ക്ക് തുടക്കമായി. പൂരത്തില്‍ പങ്കാളികളായ ദേവീദേവന്മാര്‍ക്ക് കടന്നുപോകാന്‍ വടക്കുന്നാഥന്‍െറ തെക്കേ ഗോപുരനട നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പന്‍ തുറന്നിട്ടതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് വര്‍ഷം മുഴുവന്‍ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര വാതില്‍ തുറന്നത്. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്നസ് പരിശോധന കര്‍ശനമായിരുന്നു.

ബുധനാഴ്ച രാവിലെ മുതല്‍ പൂരം വരവ് തുടങ്ങി. 7.30ഓടെ തിരുവമ്പാടിയുടെയും 12.30ഓടെ പാറമേക്കാവിന്‍െറയും എഴുന്നള്ളിപ്പ് തുടങ്ങി. 11.30നാണ് മഠത്തില്‍വരവ്. ഇലഞ്ഞിത്തറ മേളം രണ്ടുമണി കഴിയും. പിന്നെ കുടമാറ്റമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൂരം കാണാന്‍ പ്രത്യേക സൗകര്യവും ഉണ്ടാവും. നഗരം പൊലീസിന്‍െറ കനത്ത നിരീക്ഷണത്തിലാണ്. ബാറുകള്‍ അടച്ച ശേഷമുള്ള ആദ്യത്തെ പൂരമാണ്. വ്യാജ മദ്യത്തിന്‍െറ ഒഴുക്കുണ്ടാവുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പുണ്ട്.

ബുധനാഴ്ച രാവിലെ കണിമംഗലം ശാസ്താവാണ് ആദ്യം വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയത്. കണിമംഗലത്തിന് പിന്നാലെ മറ്റു ക്ഷേത്രങ്ങളും എത്തി. രാവിലെ തിരുവമ്പാടി ഭഗവതി ശിവസുന്ദറിന്‍െറ പുറത്തേറി നടുവില്‍ മഠത്തിലേക്ക് പുറപ്പെട്ടു. മഠത്തില്‍ എത്തിയശേഷം 11ന് മഠത്തില്‍വരവ് പഞ്ചവാദ്യം.

ഉച്ചക്ക് 12ന് പാറമേക്കാവ് ഭഗവതിയുടെ പൂരം തുടങ്ങും. പത്മനാഭനാണ് തിടമ്പേറ്റുന്നത്. പാറമേക്കാവിന്‍െറ പൂരം വടക്കുന്നാഥന്‍െറ മതിലകത്ത് പ്രവേശിച്ചാല്‍ ഉച്ചക്ക് 2.30ഓടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം ആരംഭിക്കും. ഇത്തവണയും പെരുവനം കുട്ടന്‍മാരാരാണ് നായകന്‍.

വൈകീട്ട് അഞ്ചോടെ തെക്കേഗോപുര പരിസരത്ത് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മുഖാമുഖം നിരക്കുമ്പോള്‍ നിറങ്ങള്‍ നീരാടുന്ന കുടമാറ്റം തുടങ്ങുകയായി. പൂരം കാണാനത്തെുന്ന എല്ലാവരും സംഗമിക്കുന്നത് ഇവിടെയാണ്. കുടമാറ്റത്തോടെ പകല്‍പൂരം അവസാനിക്കും. രാത്രി ചെറുപൂരങ്ങള്‍ വീണ്ടും വടക്കുന്നാഥനിലേക്കത്തെും. പുലര്‍ച്ചെ മൂന്നിന് തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് ഒരുക്കുന്ന വെടിക്കെട്ടാണ് കുടമാറ്റത്തെ വെല്ലുന്ന മറ്റൊരു ആകര്‍ഷണം. തിരുവമ്പാടിക്കു വേണ്ടി മുണ്ടത്തിക്കോട് സതീഷും പാറമേക്കാവിന് ചാലക്കുടിക്കാരന്‍ സ്റ്റിബിന്‍ സ്റ്റീഫനും ഒരുക്കുന്ന ആകാശ വിസ്മയം ഇത്തവണ കാണേണ്ടതാണ്. വ്യാഴാഴ്ച ഉച്ചക്ക് 12ന് ഇരുവിഭാഗങ്ങളും വടക്കുന്നാഥന്‍െറ ശ്രീമൂലസ്ഥാനത്ത് പരസ്പരം വണങ്ങുന്നതോടെ പൂരം സമാപിക്കും.

പൂരത്തിന്‍െറ ആകര്‍ഷക ഇനങ്ങളായ മഠത്തില്‍വരവിലും ഇലഞ്ഞിത്തറയിലും ശ്രീമൂലസ്ഥാനത്തും മേളലോകത്തെ കുലപതികളാണ് എത്തുന്നത്. തിരുവമ്പാടിയുടെ മഠത്തില്‍വരവിന് പ്രമാണിത്വം വഹിക്കുന്നത് കേളത്ത് കുട്ടപ്പമാരാണ്. മൂന്നര പതിറ്റാണ്ടിലേറെ കാലം തിരുവമ്പാടിയുടെ പഞ്ചവാദ്യ സംഘത്തില്‍ രണ്ടാംനിരയിലുണ്ടായിരുന്നു കേളത്ത്. ഇലഞ്ഞിത്തറയില്‍ 17ാം വര്‍ഷവും പെരുവനം കുട്ടന്‍മാരാരാണ് പ്രമാണി. പെരുവനത്തിനൊപ്പം മകന്‍ കാര്‍ത്തികും ഇലഞ്ഞിത്തറയിലെ മേളവിരുന്നിനുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top