സാന്‍അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ പെരുന്നാളും, പരുമല തിരുമേനിയുടെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠയും, കുരിശടി കൂദാശയും

image

ന്യൂജേഴ്‌സി: സാന്‍അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആണ്ടുതോറും ആചരിക്കുന്ന വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, മലങ്കര സഭയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠയും, പുതുതായി പണികഴിപ്പിച്ച പ. ദൈവമാതാവിന്റെ നാമത്തിലുള്ള കുരിശടി കൂദാശയും മെയ്‌ 1,2,3 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ അഭി. ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മകത്വത്തില്‍ നടത്തപ്പെടും.

മെയ്‌ ഒന്നാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6.30-നു സന്ധ്യാനമസ്‌കാരവും, സുവിശേഷ പ്രസംഗവും, രണ്ടാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ അഭി. തിരുമേനിക്ക്‌ സ്വീകരണവും കുരിശടി കൂദാശയും തുടര്‍ന്ന്‌ പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠയും നടത്തപ്പെടുന്നു. മൂന്നാംതീയതി ഞായറാഴ്‌ച രാവിലെ 8.30 മുതല്‍ പെരുന്നാള്‍ ശുശ്രൂഷകളും ആശീര്‍വാദവും വെച്ചൂട്ട്‌ നേര്‍ച്ചയും നടത്തപ്പെടുന്നു. ചടങ്ങുകളിലേക്ക്‌ ഏവരുടേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഫാ. സുനോജ്‌ മാലിയില്‍ (വികാരി) 248 688 2122, ജോണ്‍ ആലഞ്ചേരില്‍ (ട്രസ്റ്റി) 210 323 9571, ഷാജു അലക്‌സാണ്ടര്‍ (സെക്രട്ടറി) 210 422 5257), ജോയി തോമസ്‌ (പെരുന്നാള്‍ കണ്‍വീനര്‍) 210 413 0019.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment