Flash News

മാണിയുടെ വീട്ടില്‍ ബിജു രമേശിന്‍െറ വാഹനം എത്തിയതിന് തെളിവ് കണ്ടെത്തി

April 29, 2015 , സ്വന്തം ലേഖകന്‍

km-mani-biju-ramesh-car-bribe.jpg.image.784.410തിരുവനന്തപുരം: ബാര്‍ കോഴ കേസിന്‍െറ അന്വേഷണ ഭാഗമായി വിജിലന്‍സ് മന്ത്രി കെ.എം മാണിയുടെ ഒൗദ്യോഗിക വസതിയില്‍ പരിശോധന നടത്തി. മാണിയുടെ വീട്ടില്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ വാഹനം എത്തിയതിന് തെളിവ് കണ്ടെത്തി. മാണിക്ക് കോഴ നല്‍കാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി തന്‍െറ കാറില്‍ പോയെന്നാണ് ബിജു വിജിലന്‍സിന് നല്‍കിയ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവാണ് ലഭിച്ചത്. മാണിയുടെ ഒൗദ്യോഗിക വസതിയായ പ്രശാന്തിയിലെ വാഹന രജിസ്റ്ററിലാണ് ബിജുവിന്‍െറ കാര്‍ നമ്പര്‍ കണ്ടെത്തിയത്. 2014 ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ ആറരയോടെ നന്ദന്‍കോട് ക്ളിഫ്ഹൗസ് കോമ്പൗണ്ടിലെ ‘പ്രശാന്തി’യിലേക്ക് കെ.എല്‍ 01ബി.ബി 7878 നമ്പര്‍ ഇന്നോവ കാര്‍ എത്തിയതായാണ് രജിസ്റ്ററിലുള്ളത്. രജിസ്റ്റര്‍ വിജിലന്‍സ് പിടിച്ചെടുത്തു.

അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി ആവശ്യപ്പെട്ട തുകയിലെ മൂന്നാം ഗഡുവായ 35 ലക്ഷം കൈമാറിയ രാജ്കുമാര്‍ ഉണ്ണി, ഭാരവാഹിയായ കൃഷ്ണദാസ് എന്നിവരെ മന്ത്രിമന്ദിരത്തിലെത്തിച്ച താനാണെന്ന് ബിജുവിന്‍െറ ഡ്രൈവര്‍ അമ്പിളി (വിജയകുമാര്‍) വിജിലന്‍സിന് മൊഴിനല്‍കിയിരുന്നു. പെട്ടിയിലുള്ള 35 ലക്ഷം മന്ത്രിക്ക് നല്‍കാനാണെന്ന് കാറിലിരുന്നവര്‍ പറഞ്ഞെന്നും മന്ത്രിയെ കണ്ട് തിരിച്ചെത്തിയപ്പോള്‍ പെട്ടിയുണ്ടായിരുന്നില്ലെന്നും പണം നല്‍കിയതായി ആരെയൊക്കെയോ ഫോണില്‍ വിളിച്ചറിയിച്ചെന്നും അമ്പിളിയുടെ മൊഴിയിലുണ്ട്. ഇത് സ്ഥിരീകരിക്കുകയായിരുന്നു വിജിലന്‍സിന്‍െറ ലക്ഷ്യം. വീടിനു പുറത്തും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇതിനുശേഷമാണ് വാഹന രജിസ്റ്റര്‍ പിടിച്ചെടുത്തത്.

രജിസ്റ്റര്‍ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി മാണി

ബിജു രമേശിന്‍െറ കാര്‍ മന്ത്രി കെ.എം. മാണിയുടെ ഒൗദ്യോഗിക വസതിയിലെത്തിയതായി വാഹന രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതായി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണജനകവുമാണെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ധനമന്ത്രിയുടെ വസതിയില്‍ പ്രത്യേക ഒൗട്ട്പോസ്റ്റോ വാഹന രജിസ്റ്ററോ ഇല്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ ആറു മന്ത്രിമാര്‍ താമസിക്കുന്ന ക്ളിഫ്ഹൗസ് കോമ്പൗണ്ടില്‍ പ്രവേശിക്കുന്നിടത്താണ് ഒൗട്ട്പോസ്റ്റും രജിസ്റ്ററും സൂക്ഷിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top