നേപ്പാളിലെ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്ത്യ നേപ്പാളിന് അടിയിലേക്ക് തെന്നി നീങ്ങിയതായി ഭൗമ ശാസ്ത്രജ്ഞര്‍

82611914_nepal_earth_quake_v5_624

വാഷിംഗ്ടണ്‍: നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യയുടെ ചില ഭാഗങ്ങളും തെന്നിനീങ്ങിയതായി റിപ്പോര്‍ട്ട്. ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് ഇന്ത്യന്‍ മേഖലയിലെ ഭൂപ്രദേശം ഒരു അടി മുതല്‍ 10 അടിവരെ വടക്കോട്ട് നേപ്പാളിന് അടിയിലേക്ക് നീങ്ങിയതായി ഭൗമശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടു.

കാഠ്മണ്ഡു, പൊഖാറ എന്നീ നഗരങ്ങളടങ്ങിയ മേഖലയില്‍ 1000 മുതല്‍ 2000 ചതുരശ്ര മൈല്‍ പ്രദേശം ഒരു ദിശയിലേക്കും ഏകദേശം ഹിമാലയ കൊടുമുടി മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഭാഗം എതിര്‍വശത്തേക്കും നീങ്ങിയിരിക്കാമെന്ന് കൊളംബിയ സര്‍വകലാശാലയിലെ ലാമണ്ട്-ദൊഹെര്‍ട്ടി എര്‍ത്ത് ഒബ്സര്‍വേറ്ററിയിലെ ഗവേഷകനായ കോളിന്‍ സ്റ്റാര്‍കര്‍ പറയുന്നത്.

ബിഹാറില്‍ ഭരത്പൂര്‍ മുതല്‍ ജനക്പൂര്‍ വരെയുള്ള ഭൂവല്‍ക്കഭാഗം നേപ്പാളിനു കീഴിലേക്ക് തെന്നിനീങ്ങിയിട്ടുണ്ടാകാമെന്ന് സ്റ്റാര്‍ക് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വടക്കേ ഇന്ത്യ മുഴുവനും വടക്ക് നേപ്പാളിന്‍റെ ഭാഗത്തേക്ക് നീങ്ങുകയാണ്. ആകസ്മികമായുണ്ടാകുന്ന ഈ ചലനങ്ങള്‍ വ്യത്യസ്ത രീതികളില്‍ വ്യത്യസ്ത സമയങ്ങളിലാണ് സംഭവിക്കാറുള്ളത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവനും നേപ്പാളിനും തിബത്തിനും അടിയിലേക്ക് വര്‍ഷത്തില്‍ 1.8 ഇഞ്ചോളം നീങ്ങുകയാണെന്ന് സ്റ്റാര്‍ക് നേരത്തേ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭൂകമ്പത്തില്‍ എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തില്‍ വ്യത്യാസം ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment