ചങ്ങനാശേരി: തുരുത്തിയില്‍ കളത്തില്‍ പരേതനായ കെ.ജെ. ജോസഫ്- അന്നമ്മ ദമ്പതികളുടെ മകന് ഡോ. ജോസ് മേരിദാസ് (54) നിര്യാതനായി. ദേവഗിരി സെന്റ് ജോസഫ് കോളജ് (കോഴിക്കോട്) പ്രൊഫസറാണ് പരേതന്.
ചങ്ങനാശേരി അസംപ്ഷന്‍ കോളജ് പ്രൊഫസറും, എറണാകുളം തൊഴില്പാടന് കുടുംബാംഗവുമായ ജൂലി ജോസ് ആണ് ഭാര്യ. മക്കള്‍: അനു ജോസ്, സൂസന് ജോസ്.
സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി ജോസഫ്, ലീലാമ്മ ജോസഫ്, ത്രേസ്യാമ്മ തോമസ് മുരിക്കന്‍, സുനമ്മ ജോണ്‍ വട്ടുകളം, അഗസ്റ്റിന് ജോസഫ് (ബോബന്, ഷിക്കാഗോ), ജൂലി ആന്റണി പുന്നശേരി (വാഴപ്പള്ളി), റെജി രാജു മുന്തിരിക്കുന്നേല് (പാലാ).
മെയ് മൂന്നിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വീട്ടില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് തുരുത്തി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബന് 9495 58630 (മൊബൈല്‍), രാജു 96050 75252 (മൊബൈല്‍), 0481 2429676 (വീട്).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply