റവ. മാത്യൂസ് ഫിലിപ്പിന് ഹ്യൂസ്റ്റണില്‍ ഊഷ്മള വരവേല്‍‌പ്പ്

1

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ പ്രഥമ അസ്സിസ്റ്റന്റ് വികാരിയായി ചുമതലയേല്‍ക്കുവാന്‍ കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന റവ. മാത്യൂസ് ഫിലിപ്പിനും കുടുംബത്തിനും ജോര്‍ജ്ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഹൃദ്യമായ സ്വികരണം നല്‍കി. വികാരി റവ. കൊച്ചു കോശി എബ്രഹാമും ഇടവക ഭാരവാഹികളും സ്വീകരണത്തിന് നേതൃത്വം നല്‍കി.

2002 ജൂലായ് 27ന് കശീശാ പട്ടം സ്വീകരിച്ച മുംബൈ സാന്താക്രൂസ് ഇടവകാംഗമായ റവ. മാത്യൂസ് ഫിലിപ്പ് എറണാകുളം മാര്‍ത്തോമാ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെന്റര്‍ കോഡിനേറ്റര്‍, തുങ്കൂര്‍ സ്റ്റുഡന്റ്സ് ചാപ്ലൈന്‍, ഭൂവനേശ്വര്‍ മാര്‍ത്തോമാ കമ്യൂണിറ്റി സെന്റര്‍ ഡയറക്റ്റര്‍ എന്നീ ചുമതലകള്‍ നിര്‍‌വഹിച്ചതോടൊപ്പം കട്ടക്ക് സെന്റ് ജോണ്‍സ്, പാലാരിവട്ടം ശാരോണ്‍, തുംങ്കൂര്‍, ഭൂവനേശ്വര്‍, പുതുക്കുളം, മുണ്ടയ്ക്കല്‍ ഇടവകകളിലും ശുശ്രൂഷ ചെയ്ത അനുഭവസമ്പത്തുമായാണ് ഹ്യൂസ്റ്റനില്‍ എത്തിയിരിക്കുന്നത്.

മാവേലിക്കര പരിമണം മാര്‍ത്തോമാ ഇടവകാംഗം മുട്ടം കോട്ടയ്ക്കകത്ത് കെ.എം ഫിലിപ്പോസിന്റെ മകനാണ് ഈ വൈദികന്‍. ബസ്ക്കിയാമ്മ ആശാ മേരി വാളക്കുഴി സ്വദേശിയും മാര്‍ത്തോമാ സഭാ കൗണ്‍സില്‍ മുന്‍ അംഗവുമായ ലാലു തോമസിന്റെ (കുവൈറ്റ്) മകളാണ്. ആരന്‍, ജോഹാന്‍ എന്നിവര്‍ മക്കളാണ്.

330ല്‍ പരം കുടുംബങ്ങള്‍ ഉള്ള ഇടവകയിലെ യുവജനങ്ങളുടെ ഇടയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് അച്ചന്റെ സേവനങ്ങള്‍ ഉപകരിക്കുമെന്ന് ഇടവക ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ട്രിനിറ്റി ഇടവകയുടെ പെയര്‍‌ലാന്റിലുള്ള പുതിയ പാഴ്സനേജില്‍ വെച്ച് അച്ചനും കുടുംബത്തിനും സ്വീകരണം ഒരുക്കിയിരുന്നു. ഹൃദ്യമായ സ്വികരണങ്ങള്‍ക്ക് റവ. മാത്യൂസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.

2

3

Print Friendly, PDF & Email

Leave a Comment